വന്ദേമാതരമാണ് യഥാര്‍ത്ഥ പ്രശ്‌നം, ശ്വാസം കിട്ടാതെ മരിച്ച ശിശുക്കളല്ല; ടൈംസ് നൗ അവതാരക നവികാ കുമാര്‍

പശുക്കള്‍ക്ക് ആംബുലന്‍സ് ഉള്ള ഉത്തര്‍പ്രദേശിലാണ് ആശുപത്രിയില്‍ ശിശുക്കള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. സംഭവം നടന്ന് മൂന്നു ദിവസത്തേലേറെയായിട്ടും ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പ്രാദേശിക മാധ്യമങ്ങളോ ദേശീയമാധ്യമങ്ങളോ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

വന്ദേമാതരമാണ് യഥാര്‍ത്ഥ പ്രശ്‌നം, ശ്വാസം കിട്ടാതെ മരിച്ച ശിശുക്കളല്ല; ടൈംസ് നൗ അവതാരക നവികാ കുമാര്‍

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാതെ ശിശുക്കള്‍ മരിച്ച സംഭവമല്ല, വന്ദേമാതരമാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് ടൈംസ് നൗവിലെ അവതാരക നവിക കുമാര്‍. സ്വാതന്ത്ര്യ ദിനത്തില്‍ ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.

ഈ വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് വന്ദേമാതരം ആണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും, അതില്‍ നിന്നും ഒളിച്ചോടാനാണ് ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച വാര്‍ത്തയെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നതെന്നുമാണ് നവികയുടെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ ശിശുക്കള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയ പാനല്‍ അംഗത്തോടാണ്, ഞങ്ങള്‍ക്ക് ആ വിഷയം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന് നവിക വ്യക്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നവിക പൊളിറ്റിക്‌സ് മാനേജിങ് എഡിറ്റര്‍ ആയത്. ചാനലിന്റെ പൊളിറ്റിക്‌സ് ടീമിനെ നയിക്കുന്നത് നവിക ആണ്.
Read More >>