തിരിമറി ആരോപണം; ഉത്തരാഖണ്ഡിൽ ഉപയോ​ഗിച്ച വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഉത്തരവ്

ഡെറാഡൂൺ ജില്ലയിലെ വികാസ് ന​ഗർ മണ്ഡലത്തിൽ ഉപയോ​ഗിച്ച വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാനാണ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ചീഫ് സെക്രട്ടറി, മണ്ഡലത്തിൽ നിന്നും ജയിച്ച ബിജെപി സ്ഥാനാർത്ഥി എന്നിവർക്കു കോടതി നോട്ടീസ് നൽകുകയും ചെയ്തു.

തിരിമറി ആരോപണം; ഉത്തരാഖണ്ഡിൽ ഉപയോ​ഗിച്ച വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി ഉത്തരവ്

ബിജെപി അധികാരത്തിലെത്തിയ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് ഉപയോ​ഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്.

ഡെറാഡൂൺ ജില്ലയിലെ വികാസ് ന​ഗർ മണ്ഡലത്തിൽ ഉപയോ​ഗിച്ച വോട്ടിങ് യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കാനാണ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ, ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ചീഫ് സെക്രട്ടറി, മണ്ഡലത്തിൽ നിന്നും ജയിച്ച ബിജെപി സ്ഥാനാർത്ഥി എന്നിവർക്കു കോടതി നോട്ടീസ് നൽകുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ആറാഴ്ചയ്ക്കകം വിശിദീകരണം നല്‍കണമെന്നാണ് കോടതി നിർദേശം. മാത്രമല്ല, പരിശോധനാ ഫലം പുറത്തുവരുന്നതുവരെ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.

വികാസ് നഗര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥി നവ് പ്രഭാതിന്റെ പരാതിയിന്മേലാണ് കോടതി നടപടി. ഡൽഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി കാണിച്ചതായി ആം ആദ്മി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഇടപെടൽ.

നവ് പ്രഭാതിന്റെ മണ്ഡലമായ വികാസ് നഗറില്‍ മാത്രം 139 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഉത്തരാഖണ്ഡിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 57 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണത്തിലെത്തിയത്. 11സീറ്റുകൾ മാത്രമായിരുന്നു കോൺ​ഗ്രസിനു ലഭിച്ചത്.