പുലി പുല്ല് തിന്നേണ്ടി വരുമോ? യുപിയിൽ അറവുശാലകൾ പൂട്ടുമ്പോൾ പ്രതിസന്ധിയിലാകുന്നത് മൃഗശാലകൾ

ബിജെപി സർക്കാരിന്റെ നയം അനുസരിച്ച് ഉത്തർ പ്രദേശിലെ അറവുശാലകൾ അടച്ചു പൂട്ടുന്നത് മൃഗശാലകളിലേയ്ക്കുള്ള മാംസലഭ്യതയെ ബാധിക്കുന്നെന്ന് ലഖ്നൗ മൃഗശാലയുടെ ഡയറക്ടർ അനുപം ഗുപ്ത പറയുന്നു. മൃഗശാലയിലെ 35 മാംസഭുക്കുക്കളായ മൃഗങ്ങൾക്ക് പ്രതിദിനം ആവശ്യമുള്ളത് 220 കിലോ പോത്തിറച്ചിയാണ്.

പുലി പുല്ല് തിന്നേണ്ടി വരുമോ? യുപിയിൽ അറവുശാലകൾ പൂട്ടുമ്പോൾ പ്രതിസന്ധിയിലാകുന്നത് മൃഗശാലകൾ

ഉത്തർ പ്രദേശിലെ അറവുശാലകൾ അടച്ചു പൂട്ടുന്നത് മൂലം കഷ്ടത്തിലാകുന്നത് വരുമാനമാർഗം നഷ്ടപ്പെടുന്ന മനുഷ്യൻ മാത്രമല്ല. ലഖ്നൗ, കാൺപൂർ, എടാവ ലയൺ സഫാരി എന്നിവിടങ്ങളിലെ മൃഗങ്ങൾ കൂടിയാണ് പട്ടിണിയിലാകുന്നത്.

ബിജെപി സർക്കാരിന്റെ നയം അനുസരിച്ച് ഉത്തർ പ്രദേശിലെ അറവുശാലകൾ അടച്ചു പൂട്ടുന്നത് മൃഗശാലകളിലേയ്ക്കുള്ള മാംസലഭ്യതയെ ബാധിക്കുന്നെന്ന് ലഖ്നൗ മൃഗശാലയുടെ ഡയറക്ടർ അനുപം ഗുപ്ത പറയുന്നു. മൃഗശാലയിലെ 35 മാംസഭുക്കുക്കളായ മൃഗങ്ങൾക്ക് പ്രതിദിനം ആവശ്യമുള്ളത് 220 കിലോ പോത്തിറച്ചിയാണ്.

ലഖ്നൗവിലെ ലൈസൻസ് ഇല്ലാത്ത ഏതാണെല്ലാ ഇറച്ചിക്കടകളും പൂട്ടിക്കഴിഞ്ഞു. ലഖ്നൗ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള മൂന്ന് അറവുശാലകളാകട്ടെ രണ്ട് വർഷങ്ങൾക്കു മുൻപ് ലൈസൻസ് നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. അറവുശാലകൾ നവീകരിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതിയാണ് അവയുടെ ലൈസൻസ് റദ്ദാക്കിയത്. ഇതുവരെ നവീകരണമൊന്നും നടക്കാത്തത് കൊണ്ട് അവയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അറവുശാലകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ഇതുമൂലം മൃഗശാലയിലെ അഗതികൾക്ക് ആഹാരം കൊടുക്കാൻ വഴിയില്ലാതെ വിഷമിക്കുകയാണ് അധികൃതർ. ഉന്നാവൂ ജില്ലയിലെ ഒരു അറവുശാല മാംസം കൊടുക്കാമെന്ന് ഏറ്റിട്ടുണ്ടെന്ന് ഗുപ്ത പറയുന്നു. എടാവയിലെ സിംഹങ്ങൾക്ക് 80 കിലോ പോത്തിറച്ചി വീതം നൽകാമെന്ന് ആഗ്രയിലെ ഒരു അറവുശാലയും ഏറ്റിട്ടുണ്ടെന്ന് പറയുന്നു.

എന്നാൽ ഇതെല്ലാം താൽക്കാലികമായ പരിഹാരങ്ങളേ ആകുന്നുള്ളൂ. എന്തായാലും ഉത്തർ പ്രദേശിലെ മൃഗശാലകളിലെ സിംഹങ്ങളും പുലികളുമെല്ലാം ആഹാരശീലം മാറ്റാൻ ശീലിക്കുന്നത് നന്നായിരിക്കും.