ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവിനെ വെടിവെച്ചു കൊന്നു; സംഭവം യോഗി ആദിത്യനാഥ് ചുമതലയേറ്റതിനു പിന്നാലെ

ബൈക്കിലെത്തിയ സംഘം അഞ്ച് തവണ ബിഎസ്പി നേതാവായ മുഹമ്മദ് ഷമിയ്‌ക്കെതിരെ നിറയൊഴിക്കുകായിരുന്നെന്ന് പൊലീസ് പറഞ്ഞു

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവിനെ വെടിവെച്ചു കൊന്നു; സംഭവം യോഗി ആദിത്യനാഥ് ചുമതലയേറ്റതിനു പിന്നാലെ

ഇന്നലെ രാത്രി അലഹബാദിലാണ് ബിഎസ്പി നേതാവായ മുഹമ്മദ് ഷമിയെ കൊല്ലപ്പെട്ട നിലയലില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസിനു പുറത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നിടത്തേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

അഞ്ച് വെടിയുണ്ടകളാണ് മുഹമ്മദ് ഷമിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. അറുപത് വയസ്സുള്ള മുഹമ്മദ് ഷമി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എസ്പിയില്‍ നിന്ന് ബിഎസ്പിയിലേക്ക് മാറിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി പ്രവര്‍ത്തകര്‍ അലഹബാദ്-ഫൈസാബാദ് അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചു.

ഷമിയുടെ കുടുംബത്തിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പൊലീസ് രണ്ട് രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ യുപിയില്‍ അധികാരമേറ്റതിന് മണിക്കൂറുകള്‍ക്കകമാണ് സംഭവം.