​ഗോരഖ്പൂര്‍ ശിശുമരണം; ഓക്‌സിജന്‍ വിതരണ കമ്പനി പുഷ്പ സെയില്‍സ് ഉടമ മനീഷ് ബന്ധാരി അറസ്റ്റില്‍

ആശുപത്രി അധികാരികള്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ പണം കൃത്യമായി അടച്ചിരുന്നില്ല. ലക്ഷക്കണക്കിനു രൂപ കമ്പനിയില്‍ അടക്കാതെ മുടങ്ങിക്കിടന്നപ്പോള്‍, പണം അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം നിര്‍ത്തിവയ്ക്കുമെന്നും കാണിച്ച് പുഷ്പ സെയില്‍സ് ആറോളം റിമൈന്‍ഡറുകള്‍ അയച്ചിരുന്നു. എന്നാല്‍, ഈ റിമൈന്‍ഡറുകളോട് ആശുപത്രി അധികൃതര്‍ പ്രതികരിച്ചില്ല.

​ഗോരഖ്പൂര്‍ ശിശുമരണം; ഓക്‌സിജന്‍ വിതരണ കമ്പനി പുഷ്പ സെയില്‍സ് ഉടമ മനീഷ് ബന്ധാരി അറസ്റ്റില്‍

​ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്തിരുന്ന പുഷ്പ സെയില്‍സ് ഉടമ മനീഷ് ബന്ധാരി അറസ്റ്റില്‍. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. ​ഗോരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ദിയോരിയയില്‍ വെച്ചാണ് ബന്ധാരിയെ അറസ്റ്റ് ചെയ്തത്.

ആശുപത്രി അധികാരികള്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ പണം കൃത്യമായി അടച്ചിരുന്നില്ല. ലക്ഷക്കണക്കിനു രൂപ കമ്പനിയില്‍ അടയ്ക്കാതെ മുടങ്ങിക്കിടന്നപ്പോള്‍, പണം അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം നിര്‍ത്തിവയ്ക്കുമെന്നും കാണിച്ച് പുഷ്പ സെയില്‍സ് ആറോളം റിമൈന്‍ഡറുകള്‍ അയച്ചിരുന്നു. എന്നാല്‍, ഈ റിമൈന്‍ഡറുകളോട് ആശുപത്രി അധികൃതര്‍ പ്രതികരിച്ചില്ല. സ്വന്തം ചെലവില്‍ കൂടുതല്‍ കാലം ആശുപത്രിക്ക് സേവനം ചെയ്യാന്‍ കഴിയില്ലെന്നും പുഷ്പ സെയില്‍സ് അറിയിച്ചിരുന്നു.

ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിലച്ചതിന്റെ ഉത്തരവാദിത്തം പുഷ്പ സെയില്‍സിനാണെന്ന് നേരത്തേ ജില്ലാ മജിസ്‌ട്രേറ്റ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീര്‍ന്നപ്പോള്‍, സുഹൃത്തിന്റെ ആശുപത്രിയില്‍ നിന്നും കഴിയുന്നത്ര സിലിണ്ടറുകള്‍ വാങ്ങി ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ശിശുരോഗ വിഭാഗം മേധാവി ഡോ. കഫീല്‍ ഖാനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു


Read More >>