ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ മകളുടെ വിവാഹത്തിന് ബാന്‍ഡു മേളം നടത്തി; ദളിതുകള്‍ ഉപയോഗിക്കുന്ന കിണറ്റില്‍ സവര്‍ണ വിഭാഗം മണ്ണെണ്ണയൊഴിച്ചു

ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബാന്‍ഡു സെറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നാണത്രെ പ്രദേശത്തെ അലിഖിത നിയമം.

ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ മകളുടെ വിവാഹത്തിന് ബാന്‍ഡു മേളം നടത്തി;  ദളിതുകള്‍ ഉപയോഗിക്കുന്ന കിണറ്റില്‍ സവര്‍ണ വിഭാഗം മണ്ണെണ്ണയൊഴിച്ചു

മകളുടെ വിവാഹത്തിന് ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ ബാന്‍ഡ് മേളം നടത്തിയതിന് സവര്‍ണ വിഭാഗത്തില്‍പ്പെടുന്നവര്‍ ദളിത് വിഭാഗക്കാര്‍ വെള്ളമെടുക്കുന്ന കിണറ്റില്‍ മണ്ണെണ്ണയൊഴിച്ചു. മധ്യപ്രദേശിലെ അഗര്‍ മല്‍വ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് മണ്ണെണ്ണയൊഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ പ്രദേശവാസികളുടെ വെള്ളംകുടി മുട്ടിയിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് കാളിദാസ പുഴയിലെ ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുവാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ജില്ലാ കളക്ടര്‍ ഡി വി സിങ്ങ്, പൊലീസ് സൂപ്രണ്ട് ആര്‍ എസ് മീന എന്നിവര്‍ സംഭവസ്ഥലത്തെത്തി വെള്ളം പരിശോധിച്ചു. പ്രദേശത്ത് രണ്ട് കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുമെന്ന് കളക്ടര്‍ ഗ്രാമവാസികള്‍ക്ക് ഉറപ്പു നല്‍കി. മണ്ണെണ്ണ കലര്‍ന്ന വെള്ളം പമ്പുചെയ്ത് നീക്കിയതായി പറഞ്ഞ കളക്ടര്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമുണ്ടാകുമെന്ന് അറിയിച്ചു. ഏപ്രില്‍ 23ന് നടന്ന തന്റെ മകള്‍ മംമ്തയുടെ വിവാഹത്തിന് ചാന്ദര്‍ മേഘ്‌വാള്‍ എന്നയാള്‍ ബാന്‍ഡു സെറ്റ് ഏര്‍പ്പാടാക്കിയതാണ് പ്രദേശത്തെ സവര്‍ണ വിഭാഗങ്ങളെ ചൊടിപ്പിച്ചത്. ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബാന്‍ഡു സെറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നാണത്രെ പ്രദേശത്തെ അലിഖിത നിയമം. പൊലീസ് സംരക്ഷണയിലാണ് വിവാഹം നടന്നത്.

Read More >>