പോത്തിറച്ചിക്കു നിയമവിരുദ്ധ വിലക്ക്; ഉത്തര്‍പ്രദേശില്‍ വിവാഹത്തിനു ചിക്കന്‍ ഉപയോഗിക്കാന്‍ പൊലീസ്‌ നിര്‍ദ്ദേശം

സര്‍ഫറാസ് ഹുസൈന്‍ എന്നയാളോടാണു മകളുടെ കല്യാണത്തിനു പോത്തിറച്ചി ഉപയോഗിക്കരുതെന്നും പകരം കോഴിയിറച്ചി ഉപയോഗിക്കാനും പൊലീസ്‌ നിര്‍ദ്ദേശിച്ചത്

പോത്തിറച്ചിക്കു നിയമവിരുദ്ധ വിലക്ക്; ഉത്തര്‍പ്രദേശില്‍ വിവാഹത്തിനു ചിക്കന്‍ ഉപയോഗിക്കാന്‍ പൊലീസ്‌ നിര്‍ദ്ദേശം

ഉത്തര്‍പ്രദേശില്‍ പോത്തിറച്ചിക്ക് അപ്രഖ്യാപിത വിലക്ക്. മകളുടെ വിവാഹത്തിനു പോത്തിനെ കൊല്ലാന്‍ അനുമതി തേടിയയാള്‍ക്ക് അനുമതി നിഷേധിച്ച പൊലീസ്‌ കോഴിയിറച്ചി വിളമ്പാന്‍ നിര്‍ദ്ദേശം കൊടുത്തു. സര്‍ഫറാസ് ഹുസൈന്‍ എന്നയാളോടാണ് മകളുടെ കല്യാണത്തിന് പോത്തിറച്ചി ഉപയോഗിക്കരുതെന്നും പകരം കോഴിയിറച്ചി ഉപയോഗിക്കാനും പൊലീസ്‌ നിര്‍ദ്ദേശിച്ചത്.

മാര്‍ച്ച് 26ന് നടക്കാനിരുന്ന വിവാഹത്തോടനുബന്ധിച്ചു മാംസം വിളമ്പാനാണു സര്‍ഫറാസ് പൊലീസിനെ സമീപിച്ചത്. മൊറാദാബാദ് ജില്ലയില്‍ എല്ലാ അറവുശാലകളും പൂട്ടിയതിനാലാണു പ്രത്യേക അനുമതി വാങ്ങാനായി ഇദ്ദേഹം പൊലീസ്‌ സ്‌റ്റേഷനിലെത്തിയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്തു വ്യാപകമായി അനധികൃത അറവുശാലകള്‍ പൂട്ടിയെങ്കിലും നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവയ്ക്കു നേരെ നടപടികളുണ്ടാകില്ലെന്നു പറഞ്ഞിരുന്നു.

എന്നാല്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവയുടെ മുകളില്‍ കര്‍ശന നിരീക്ഷണമാണു സര്‍ക്കാര്‍ പുലര്‍ത്തുന്നത്. എന്തെങ്കിലും കാരണം കണ്ടെത്തി എല്ലാ അറവുശാലകളും പൂട്ടാനുള്ള ശ്രമത്തിലാണു സര്‍ക്കാരെന്ന് ഒരു വിഭാഗം മാംസവ്യാപാരികള്‍ പറയുന്നു. സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണു മാംസ വ്യാപാരികള്‍. പശുവധം നിരോധിച്ച സംസ്ഥാനത്തു പോത്തിനേയും എരുമകളേയും ഭക്ഷ്യാവശ്യത്തിനായി കൊല്ലുന്നതിന് അനുമതിയുണ്ട്.