കര്‍ണാടകയില്‍ ഐ എ എസ് ഓഫീസറായ ഉത്തര്‍പ്രദേശ് സ്വദേശിയെ പിറന്നാള്‍ ദിനത്തില്‍ വഴിയരികിൽ മരിച്ച നിലയില്‍ കണ്ടെത്തി

താടിയില്‍ ഒഴികെ അനുരാഗിന്റെ മൃതദേഹത്തില്‍ പരുക്കുകളൊന്നുമില്ലെന്ന് ഹസ്രത്ഗഞ്ച് സ്റ്റേഷന്‍ എസ് ഐ എ കെ ഷാഹി പറഞ്ഞു.

കര്‍ണാടകയില്‍ ഐ എ എസ് ഓഫീസറായ ഉത്തര്‍പ്രദേശ് സ്വദേശിയെ പിറന്നാള്‍ ദിനത്തില്‍ വഴിയരികിൽ മരിച്ച നിലയില്‍ കണ്ടെത്തി

ചെറുപ്പക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥനെ പിറന്നാൾ ദിനത്തിൽ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. അനുരാഗ് തെവാരി എന്ന ഐ എ എസ് ഉദ്യോഗസ്ഥനെയാണ് ഇന്ന് രാവിലെ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ ഹസ്ത്രത്ഗഞ്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക കേഡറിലെ 2007 ബാച്ചുകാരനാണ് ഇദ്ദേഹം. അനുരാഗിന്റെ മരണത്തിന് പിന്നില്‍ ദുരൂഹതകളില്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് 36 വയസ് തികയാനിരിക്കെയാണ് അനുരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് അനുരാഗ് മരിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി ലക്‌നൗ റെയ്ഞ്ച് ഐജി ജെ എന്‍ സിങ്ങ് പറഞ്ഞു. ഫോറന്‍സിക് പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ മോചനത്തിന് ശേഷം അനുരാഗ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചു വരികയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ബംഗളുരുവിലെ ഫുഡ് സിവില്‍ സപ്ലൈസ് ആന്റ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പില്‍ കമ്മീഷണറായിരുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ടു ദിവസമായി ഉത്തര്‍പ്രദേശിലെ ബഹാറിക്കിലെ ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ നിന്ന് 10 മീറ്റര്‍ ദൂരെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. താടിയില്‍ ഒഴികെ അനുരാഗിന്റെ മൃതദേഹത്തില്‍ പരുക്കുകളൊന്നുമില്ലെന്ന് ഹസ്രത്ഗഞ്ച് സ്റ്റേഷന്‍ എസ് ഐ എ കെ ഷാഹി പറഞ്ഞു

.