ഗോമാതാക്കള്‍ക്ക്‌ മാത്രമായി യു.പിയില്‍ 'ഗോവംശ് ആംബുലന്‍സ്' നിരത്തിലിറക്കി

'മസ്ദൂര്‍ കല്യാണ്‍ സംഗതന്‍' എന്ന സംഘടനയുടെ സഹകരണത്തിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. പ്രായമായ പശുക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഗോമാതാക്കള്‍ക്ക്‌ മാത്രമായി യു.പിയില്‍ ഗോവംശ് ആംബുലന്‍സ് നിരത്തിലിറക്കി

ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായി സ്പെഷ്യല്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി. 'ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്' എന്നാണ് പശുക്കളുടെ ആംബുലന്‍സിന്റെ പേര്. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഈ ആംബുലന്‍സ് ഫ്ലാഗ് ഓഫ് ചെയ്തു ഉത്ഘാടനം നിര്‍വ്വഹിച്ചു.

അലഹബാദ്, ലഖ്നൗ, ഗോരഖ്പൂര്‍, മധുര, വാരാണസി എന്നീ സ്ഥലങ്ങളിലാണ് തുടക്കത്തില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുക.

ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ് ഉത്ഘാടനം ചെയ്യപ്പെട്ടതിന് പിന്നാലെ ആംബുലന്‍സ് സൌകര്യം ലഭിക്കാതെ 15 വയസ്സുകാരനായ മകന്‍റെ മൃതദേഹം തോളിലേറ്റി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന വാര്‍ത്തയും പുറത്തു വന്നു. കാഴ്ചക്കാരനായ യുവാവിന്റെ ബൈക്കിലാണ് പിതാവ് ഒടുവില്‍ മകന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്.

'മസ്ദൂര്‍ കല്യാണ്‍ സംഗതന്‍' എന്ന സംഘടനയുടെ സഹകരണത്തിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. പ്രായമായ പശുക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ആംബുലന്‍സില്‍ ഒരു മൃഗഡോക്ടറും സഹായിയും ഉണ്ടായിരിക്കും.പോളിത്തീന്‍ കവറുകളോ പ്ലാസ്റ്റിക് വസ്തുക്കളോ പശുക്കള്‍ തിന്നാനിടയായാല്‍ മുനിസിപ്പാലിറ്റി ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് സഞ്ജയ് റായ് പറഞ്ഞു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ പശു സംരക്ഷണത്തിന് സംസ്ഥാനത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കി അറവുശാലകള്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്നു.