ഉത്തർപ്രദേശിൽ കക്കൂസും കാവിയായി; അഖിലേഷിന്റെ ജില്ലയിൽ മാത്രം നിറംമാറ്റിയത് 100ഓളം ശൗചാലയങ്ങൾ

കക്കൂസുകൾക്ക് നിറം പൂശുന്നുണ്ടെങ്കിൽ അത് കാവി തന്നെ മതിയെന്നാണ് സർക്കാരിന്റെ നിലപാട്. മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ സ്വന്തം ജില്ലയായ ഇറ്റാവയിലാണ് ഇപ്പോൾ കാവി പൂശൽ പുരോ​ഗമിക്കുന്നത്. ഇവിടെ ഇതിനോടകം 100ഓളം കക്കൂസുകൾ കാവിനിറമായിക്കഴിഞ്ഞു.

ഉത്തർപ്രദേശിൽ കക്കൂസും കാവിയായി; അഖിലേഷിന്റെ ജില്ലയിൽ മാത്രം നിറംമാറ്റിയത് 100ഓളം ശൗചാലയങ്ങൾ

സ്കൂളുകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും ബസ്സുകൾക്കുമൊക്കെ പുറമെ കക്കൂസുകൾക്കും കാവി നിറം നൽകി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ആദിത്യനാഥിന്റെ കാവിവൽക്കരണത്തിന്റെ പുതിയ തെളിവായി വിലയിരുത്തപ്പെടുന്ന ഈ നടപടി സ്വച്ഛ് ഭാരത് പദ്ധതിയുടെ പേരിലാണ് അരങ്ങേറുന്നത്. ഇറ്റാവ ജില്ലയിൽ മാത്രം സ്ഥാപിച്ച 350ഓളം ശുചിമുറികൾ ഉൾപ്പെടെ 500ഓളം ശൗചാലയങ്ങളാണ് സർക്കാർ കാവിയാക്കുന്നത്.കക്കൂസുകൾക്ക് നിറം പൂശുന്നുണ്ടെങ്കിൽ അത് കാവി തന്നെ മതിയെന്നാണ് സർക്കാരിന്റെ നിലപാട്. മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ സ്വന്തം ജില്ലയായ ഇറ്റാവയിലാണ് ഇപ്പോൾ കാവി പൂശൽ പുരോ​ഗമിക്കുന്നത്. ഇവിടെ ഇതിനോടകം 100ഓളം കക്കൂസുകൾ കാവിനിറമായിക്കഴിഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി ആദിത്യനാഥിനോടുമുള്ള ആദര സൂചകമായാണ് കാവി പൂശലെന്നാണ് നാട്ടുകാരുടെ വാദം.​ഗ്രാമവാസികളുടെ താൽപര്യമനുസരിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് ​ഗ്രാമമുഖ്യൻ വേദ്പാൽ സിങ് പറയുന്നത്. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സർക്കാർ ഭരിക്കുമ്പോൾ പിന്നെ എന്തുകൊണ്ട് ​ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ഞങ്ങൾക്ക് കാവിവൽക്കരണം നടത്തിക്കൂടാ എന്നാണ് വേദ്പാൽ ചോദിക്കുന്നത്.


2017 ഒക്ടോബറിൽ ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ മുതലാണ് സംസ്ഥാനത്ത് കാവിവൽക്കരണം വ്യാപകമായത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കാവി നിറത്തിലുള്ള പെയിന്റടിച്ച ആദിത്യനാഥ് ഉള്ളിലെ കർട്ടനുകളെയും കസേരകളേയും പോലും വെറുതെവിട്ടില്ല. എന്നാൽ അവിടംകൊണ്ടും തീർന്നില്ല കാവിവൽക്കരണം. 50 കാവി ബസ്സുകൾ പുതുതായി നിരത്തിലിറക്കിയ ആദിത്യനാഥ്, താൻ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കുട്ടികൾക്ക് കാവി നിറത്തിലുള്ള ബാ​ഗുകളും വിതരണം ചെയ്തു.മാത്രമല്ല, സ്കൂളുകളിൽ വിതരണം ചെയ്ത ബുക്ക് ലെറ്റുകൾക്കും കാവി നിറമായിരുന്നു. കൂടാതെ പൊലീസ് സ്റ്റേഷന്‍ കാവിനിറമാക്കിയതും ഒറ്റയടിക്ക് 70ഓളം പ്രൈമറി സ്‌കൂളുകള്‍ കാവിനിറമാക്കാന്‍ തീരുമാനിച്ചതും ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ മദ്രസകളിലെ കുട്ടികളുടെ യൂണീഫോം വരെ കാവി നിറമാക്കിയ ആദിത്യനാഥ് ഹജ്ജ് ഹൗസിനെയും കാവിയാക്കി വിവാദത്തിലിടം പിടിച്ചു. തുടർന്ന് പ്രതിഷേധത്തെ തുടർന്ന് ഹജ്ജ് ഹൗസിന്റെ നിറം മാറ്റി വെള്ളയാക്കി തടിയൂരുകയാണ് ആദിത്യനാഥ് ചെയ്തത്.ആദിത്യനാഥിന്റെ കാവിവൽക്കരണം ദേശീയതലത്തിൽ തന്നെ ചർച്ചയായിയിട്ടുണ്ട്. സർക്കാരിന്റെ നടപടിയെ കോമാളിത്തരമെന്നു വിളിച്ച അഖിലേഷ് യാദവ് ഇത്തരത്തിൽ നിറം മാറ്റിയതു കൊണ്ടുമാത്രം യാതൊരു പുരോ​ഗമനവും ഉണ്ടാകില്ലെന്നും കുറ്റപ്പെടുത്തി.

Read More >>