യു.പി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികമാര്‍ക്ക് ഇനി ജീന്‍സും ടി-ഷര്‍ട്ടും നിഷിദ്ധം!

ഇതൊരു നിര്‍ദ്ദേശമായി നല്‍കുന്നതിന് മുന്‍പ് അധികാരികളുമായി കൂടിയാലോചിക്കും.ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല.

യു.പി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികമാര്‍ക്ക് ഇനി ജീന്‍സും ടി-ഷര്‍ട്ടും നിഷിദ്ധം!

ഉദ്യോഗത്തിന്റെ അന്തസ്സിനൊത്ത വസ്ത്രം ധരിക്കുന്നതാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് ഉചിതമെന്ന് യു.പിയിലെ ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ (ഡി.ഐ.ഒ) ഉമേഷ് ത്രിപതി. അതിനാല്‍ അവര്‍ ജീന്‍സും ടി-ഷര്‍ട്ടും അധ്യാപനവേളയില്‍ ഒഴിവാക്കണം. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് ത്രിപതി ഇങ്ങനെ പ്രതികരിച്ചത്.

ഇതൊരു നിര്‍ദ്ദേശമായി നല്‍കുന്നതിന് മുന്‍പ് അധികാരികളുമായി കൂടിയാലോചിക്കും.ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. സ്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും എല്ലാ ദിവസവും സ്കൂളില്‍ പ്രാര്‍ത്ഥന നടത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരാണ്. സ്കൂള്‍ പരിസരത്ത് പാന്‍ മസാല നിരോധനവും അധ്യാപകരുടെ കടമയായിരിക്കും.

സ്‌കൂളുകളില്‍ അധ്യാപകര്‍ ജീന്‍സ് ധരിച്ച് എത്തരുതെന്ന ഹരിയാന സര്‍ക്കാരിന്റെ ഉത്തരവ് മുന്‍പ് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു