ചരിത്രഭൂരിപക്ഷത്തോടെ ഉത്തർ പ്രദേശിൽ ബിജെപി അധികാരത്തിലേയ്ക്ക്...

221 സീറ്റു നേടിയാണ് 1991ൽ ആദ്യമായി ബിജെപി ഉത്തർപ്രദേശിൽ അധികാരം പിടിച്ചത്. കല്യാൺ സിംഗിന്റെ ഈ റെക്കോഡ് ഇക്കുറി തകരുമെന്നാണ് എല്ലാ സൂചനയും. 2012ലെ നിയമസഭയിൽ വെറും 26 സീറ്റുകളാണ് ബിജെപിയ്ക്ക് ഉണ്ടായിരുന്നത്.

ചരിത്രഭൂരിപക്ഷത്തോടെ ഉത്തർ പ്രദേശിൽ ബിജെപി അധികാരത്തിലേയ്ക്ക്...

അഭിപ്രായവോട്ടെടുപ്പുകളെ സമ്പൂർണമായി തള്ളി, ഉത്തർപ്രദേശിൽ ബിജെപി സമഗ്രാധിപത്യത്തിലേയ്ക്ക്. ആദ്യഫല സൂചനകൾ പ്രകാരം ഇന്ത്യയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ റെക്കോഡ് നേട്ടം ഉത്തർപ്രദേശിൽ ബിജെപി സ്വന്തമാക്കുമെന്ന് ഉറപ്പായി.

221 സീറ്റു നേടിയാണ് 1991ൽ ആദ്യമായി ബിജെപി ഉത്തർപ്രദേശിൽ അധികാരം പിടിച്ചത്. കല്യാൺ സിംഗിന്റെ ഈ റെക്കോഡ് ഇക്കുറി തകരുമെന്നാണ് എല്ലാ സൂചനയും. 2012ലെ നിയമസഭയിൽ വെറും 26 സീറ്റുകളാണ് ബിജെപിയ്ക്ക് ഉണ്ടായിരുന്നത്.

രണ്ടര വർഷം മുമ്പ് അമിത് ഷായുടെ നേതൃത്വത്തിൽ യുപി പിടിച്ചെടുക്കാൻ അടിത്തട്ടു മുതൽ പരിശ്രമം ആരംഭിച്ചു കഴിഞ്ഞിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ 80 സീറ്റിൽ 71ഉം നേടിയപ്പോൾത്തന്നെ അടുത്ത സംസ്ഥാന ഭരണം തങ്ങൾക്കു തന്നെയെന്ന് ബിജെപി ഉറപ്പിച്ചിരുന്നു.

സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിക്കുകയാണ്. കോൺഗ്രസും സമാജ് വാദി പാർടിയും ബിഎസ്പിയും ബഹുദൂരം പിന്നിലാണ്.