ഉത്തര്‍ പ്രദേശില്‍ പൊതു അവധികള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം

മഹാത്മാക്കളുടെ ജന്മദിനങ്ങള്‍ക്കു അവധി ഉണ്ടാവില്ല. പകരം അവരെക്കുറിച്ച് പറഞ്ഞു കൊടുക്കാന്‍ രണ്ട് മണിക്കൂര്‍ നേരത്തെ പരിപാടിയായിരിക്കും ഉണ്ടാകുക എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ പൊതു അവധികള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം

ഉത്തര്‍ പ്രദേശില്‍ പൊതു അവധികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ അവധികള്‍ പരിശോധിക്കുന്നതിനു മുമ്പ് സ്‌കൂളുകളുടെ അവധികളിലായിരിക്കും ശ്രദ്ധിക്കുക എന്നറിയുന്നു.

മഹാത്മാക്കളുടെ ജന്മദിനങ്ങള്‍ക്കു അവധി ഉണ്ടാവില്ല. പകരം അവരെക്കുറിച്ച് പറഞ്ഞു കൊടുക്കാന്‍ രണ്ട് മണിക്കൂര്‍ നേരത്തെ പരിപാടിയായിരിക്കും ഉണ്ടാകുക എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

സ്‌കൂള്‍ പ്രവര്‍ത്തിദിനങ്ങള്‍ 120 ല്‍ നിന്നും 220 ആക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ ഓരോ മതക്കാര്‍ക്കും പ്രത്യേകം അവധികള്‍ പ്രഖ്യാപിച്ചപ്പോള്‍ ആര്‍ക്കും അവധിയില്ലെന്ന നിലപാടാണ് ആദിത്യനാഥിന്‌റേത്.

സര്‍ക്കാര്‍ ജീവനക്കാരുടെ അവധികള്‍ വെട്ടിക്കുറയ്ക്കുന്നതാണ് പ്രധാനജോലി. വാരാന്ത്യ അവധികളും ലീവുകളും മറ്റു പൊതു അവധികളും കാരണം വലിയ തോതിലുള്ള ഹാജറില്ലായ്മയാണ് ഉണ്ടാകുന്നത്.