തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ബിഎസ്പി; വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിഎസ്പി അധ്യക്ഷ മായവതി രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മായാവതി അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ബിഎസ്പി; വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാജയത്തിന്റെ വാരിക്കുഴിയില്‍ വീണ ബിഎസ്പി രംഗത്തെത്തി. വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണം. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായി മായാവതി പറഞ്ഞു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനോട് ആവശ്യപ്പെടും. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നെന്ന് മായാവതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ മുസ്ലീംങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തു എന്നുള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും മായാവതി പറഞ്ഞു. മുസ്ലീം സ്വാധീന മേഖലയിലെല്ലാം ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് രേഖപ്പെടുത്തിയപ്പോഴും ബിജെപിയ്ക്കാണ് വോട്ട് വീണതെന്ന് മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്താണ് ദേശീയ പാര്‍ട്ടി പദവിയുള്ള ബിഎസ്പിയുടെ സ്ഥാനം.24 മണ്ഡലങ്ങളില്‍ മാത്രമാണ് ബിഎസ്പിയ്ക്ക് മുന്നേറ്റം നടത്താനായത്.