വോട്ടെണ്ണല്‍ ആരംഭിച്ചു; ഉത്തര്‍പ്രദേശില്‍ ബിജെപിയും എസ്പിയും ഇഞ്ചോടിഞ്ച്; പഞ്ചാബില്‍ ആംആദ്മി മുന്നില്‍

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അകാലി-ബിജെപി സഖ്യവും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന് വേദിയാകുന്ന പഞ്ചാബില്‍ ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിയ്‌ക്കൊപ്പമാണ്. പഞ്ചബില്‍ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എഎപി ക്യാംപ്. ഉത്തരാഖഢില്‍ ബിജെപിയ്ക്കാണ് ആദ്യഘട്ടത്തില്‍ ബിജെപിയാണ് മുന്നില്‍.

വോട്ടെണ്ണല്‍ ആരംഭിച്ചു; ഉത്തര്‍പ്രദേശില്‍ ബിജെപിയും എസ്പിയും ഇഞ്ചോടിഞ്ച്; പഞ്ചാബില്‍ ആംആദ്മി മുന്നില്‍

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖഢ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫല സൂചനകളില്‍ നിന്ന് ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സൂചന. ബിജെപിയും എസ്പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തര്‍പ്രദേശില്‍.

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അകാലി-ബിജെപി സഖ്യവും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന് വേദിയാകുന്ന പഞ്ചാബില്‍ ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിയ്‌ക്കൊപ്പമാണ്. പഞ്ചബില്‍ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എഎപി ക്യാംപ്. ഉത്തരാഖഢില്‍ ബിജെപിയ്ക്കാണ് ആദ്യഘട്ടത്തില്‍ ബിജെപിയാണ് മുന്നില്‍.

ഇറോം ശര്‍മ്മിളയുടെ സാന്നിധ്യം കൊണ്ട് മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായിരുന്നു. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഒക്രോ ഇബോബി സിങ്ങിനെതിരെ മത്സരിക്കുന്ന ഇറോം ശര്‍മ്മിള പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മണിപ്പൂരില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

Read More >>