ഉത്തര്‍പ്രദേശില്‍ രാജ്യറാണി എക്‌സ്പ്രസ് പാളം തെറ്റി: രണ്ട് പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശില്‍ രാംപൂരില്‍ ട്രെയില്‍ പാളം തെറ്റി 2 പേര്‍ക്ക് പരിക്ക്. മീറൂട്ട്-ലക്ക്‌നൗ രാജ്യറാണി എക്‌സ്പ്രസാണ് പാളം തെറ്റിയത്. അപകടം നടന്നത് മുന്ദാപാഡേയ്ക്കും റാംപൂര്‍ റെയില്‍വേസ്റ്റേഷനും ഇടയില്‍.

ഉത്തര്‍പ്രദേശില്‍ രാജ്യറാണി എക്‌സ്പ്രസ് പാളം തെറ്റി: രണ്ട് പേര്‍ക്ക് പരുക്ക്


ഉത്തര്‍പ്രദേശില്‍ രാംപൂരില്‍ ട്രെയില്‍ പാളം തെറ്റി 2 പേര്‍ക്ക് പരുക്ക്. മീറൂട്ട്-ലക്ക്‌നൗ രാജ്യറാണി എക്‌സ്പ്രസാണ് പാളം തെറ്റിയത്. അപകടത്തില്‍ 2 പേര്‍ക്ക് ഗുരുതരപരുക്ക് ഏറ്റതായി റെയില്‍വേ അതികൃതര്‍ പറഞ്ഞു. അപകടം നടന്നത് മുന്ദാപാഡേയ്ക്കും റാംപൂര്‍ റെയില്‍വേസ്റ്റേഷനും ഇടയിലായിരുന്നു. 8 കോച്ചുകളാണ് പാളം തെറ്റിയതെന്ന് നോര്‍ത്തേന്‍ റെയില്‍വേ വാക്താവ് നീരജ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ട് യാത്രക്കാര്‍ക്ക് പരുക്കുകളല്ലാതെ മറ്റ് അത്യാഹിതങ്ങള്‍ സംഭവിച്ചിട്ടില്ല എന്ന് റെയില്‍വേ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മൊറദാബാദ് ഡിവിഷണല്‍ മാനേജറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും പ്രത്യേക മെഡിക്കല്‍ സംഘം ക്യാപ് ചെയ്യുന്നുണ്ട്. അപകടത്തില്‍ 15 യാത്രക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റാംപൂര്‍ പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അപകടത്തെകുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് നഷ്ടപരിഹാരമായി 50000 കൊടുക്കുവാന്‍ റെയില്‍വേ പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യതനാഥ് ഗുരുതര പരുക്കുകള്‍ സംഭവിച്ചവര്‍ക്ക് 50000 രൂപയും നിസാര പരുക്കുകള്‍ സംഭവിച്ചവര്‍ക്ക് 25000 രൂപയും അടിയന്തിര സഹായം പ്രഖ്യാപിച്ചു.