നിലവാരമില്ല; രാജ്യത്തെ 32 സ്വകാര്യ മെ‍ഡിക്കൽ കോളേജുകൾക്ക് പൂട്ടുവീണു

രണ്ടു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ കോളേജിൽ വിദ്യാർത്ഥി പ്രവേശനം പാടില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.

നിലവാരമില്ല; രാജ്യത്തെ 32 സ്വകാര്യ മെ‍ഡിക്കൽ കോളേജുകൾക്ക് പൂട്ടുവീണു

നിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പൂട്ടുവീണു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി.

രണ്ടു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം പാടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

കോളേജുകള്‍ക്ക് നിര്‍ദ്ദിഷ്ട നിലവാരമില്ലെന്നു സുപ്രീംകോടതി പാനല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. രണ്ടു കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഓരോ കോളേജുകളും കെട്ടിവയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

അതേസമയം, ഈ കോളേജുകളില്‍ പഠിക്കുന്ന 40,000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നിരോധനം ഇവിടെ പഠിക്കുന്ന കുട്ടികളെ ബാധിക്കില്ലെന്ന് ആരോ?ഗ്യ ജോയിന്റ് സെക്രട്ടറി അരുണ്‍ സിംഹാള്‍ വ്യക്തമാക്കി.