റഫാൽ കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി; മോദിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

2016 ആഗസ്​ത്​ 24ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനെറ്റ്​ ​കമ്മിറ്റി ഓൺ സെക്യൂരിറ്റിയാണ് റഫാൽ കരാറിൽ നിന്ന്​ എട്ട്​ വ്യവസ്ഥകൾ ഒഴിവാക്കിയത്​ അംഗീകരിച്ചത്.

റഫാൽ കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി; മോദിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

വിവാദമായ റഫാൽ യുദ്ധവിമാന കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും കുരുക്കു മുറുക്കി കൂടുതൽ വിവരങ്ങൾ പുറത്ത്. കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കിയതായാണ് പുതിയ റിപ്പോർട്ട്. 787 കോ​ടി യൂ​റോ​യു​ടെ ഇ​ട​പാ​ടി​ലാണ് മോ​ദി സ​ർ​ക്കാ​ർ അ​ഴി​മ​തി വി​രു​ദ്ധ ച​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഫ്രാൻസിന് ഇളവുകൾ നൽകിയതെന്ന് ദി ​ഹി​ന്ദു ദി​ന​പ്പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മു​മ്പെങ്ങും സം​ഭ​വി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ഇ​ള​വു​ക​ളാണ് ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ന് മോ​ദി സ​ർ​ക്കാ​ർ ന​ൽ​കി​യ​തെന്നും റി​പ്പോ​ർ​ട്ടി​ൽ ചൂണ്ടിക്കാട്ടുന്നു.

അഴിമതി വിരുദ്ധ ചട്ടം കൂടാതെ എസ്ക്രോ അക്കൗണ്ട്​ വഴി പണം നൽകാമെന്ന ധനകാര്യ വിദഗ്​ധരുടെ നിർദേശങ്ങളും​ അസാധുവാക്കിയ വ്യവസ്ഥകളിൽ ​ഉൾപ്പെടുന്നു​. ​റഫാൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫീസ്​ സമാന്തര ചർച്ചകൾ നടത്തുന്നതിനെ പ്രതിരോധ മന്ത്രാലയം എതിർത്തിരുന്നുവെന്ന റിപ്പോർട്ട്​ പുറത്തു വന്നതിനു പിന്നാലെയാണ്​ പുതിയ വെളിപ്പെടുത്തൽ. റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഇന്ന്​ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്.

മോദി സർക്കാർ അ​ഴി​മ​തി വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മ്പോൾ ത​ന്നെ​യാ​ണ് ഇത്തരത്തിലൊരു ചട്ടലംഘനം നടന്നിരിക്കുന്നത്. കരാറില്‍ അനധികൃത ഇടപെടലുകൾ നടന്നാലോ വീഴ്​ചകൾ സംഭവിച്ചാലോ ദസോ ഏവിയേഷനില്‍ നിന്നോ എംബിഡിഎയില്‍നിന്നോ നിന്ന്​ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളാണ്​ കേന്ദ്ര സർക്കാർ ഒഴിവാക്കിക്കൊടുത്തത്​. ഇതോടെ ഇവർ പിഴയടയ്ക്കലിൽ നിന്ന് ഒഴിവായി. ദ​സോ ഏ​വി​യേ​ഷ​ൻ വി​മാ​ന വി​ത​ര​ണ​ക്കാ​രും എം​ബി​ഡി​എ ഫ്രാ​ൻ​സ് ആ​യു​ധ പാ​ക്കേ​ജ് വി​ത​ര​ണ​ക്കാ​രു​മാ​ണ്.

ച​ട്ടം ഇ​ള​വു ചെ​യ്ത​തി​നാ​ൽ ഇ​ട​പാ​ടി​നെ സ്വാ​ധീ​നി​ക്കു​ക, ഇ​ട​നി​ല​ക്കാ​ർ, ക​മ്മീ​ഷ​ൻ, അ​ക്കൗ​ണ്ടു​ക​ളി​ലെ തി​രി​മ​റി എ​ന്നി​വ​യ്ക്കെ​തി​രേ സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാനാവില്ല. 2016 ആഗസ്​ത്​ 24ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനെറ്റ്​ ​കമ്മിറ്റി ഓൺ സെക്യൂരിറ്റിയാണ് റഫാൽ കരാറിൽ നിന്ന്​ എട്ട്​ വ്യവസ്ഥകൾ ഒഴിവാക്കിയത്​ അംഗീകരിച്ചത്. പിന്നീട്​ 2016 സെപ്​തംബറിൽ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീകറിന്റെ അധ്യക്ഷതയിൽ നടന്ന ഡിഫൻസ്​ അക്വിസിഷൻ കൗൺസിൽ ഈ മാറ്റങ്ങൾ അംഗീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്​ പറയുന്നു.

ഈ മാറ്റങ്ങളെ പ്രതിരോധമന്ത്രാലയത്തി​ന്റെ ചർച്ചാ സംഘം ശക്തമായി എതിർത്തിരുന്നു. എന്നാൽ എതിർപ്പ്​ അവഗണിച്ചുകൊണ്ട്​ വ്യവസ്ഥകൾ ഒഴിവാക്കുകയായിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്​. ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ചു സ​ർ​ക്കാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത സ​മാ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​തി​ർ​ത്തി​രു​ന്ന​താ​യുമുള്ള വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കാ​യു​ള്ള ഇ​ന്ത്യ​ൻ സം​ഘ​വും ച​ർ​ച്ച ന​ട​ത്തു​മ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തു​ന്ന ഇ​ട​പെ​ട​ൽ രാ​ജ്യ​താ​ൽപര്യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്ന് അ​ന്ന​ത്തെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജി ​മോ​ഹ​ൻ കു​മാ​ർ കു​റി​പ്പെ​ഴു​തി​യ​താ​ണ് പു​റ​ത്തു​വ​ന്ന​ത്. എന്നാൽ ഇതെല്ലാം പ്രധാനമന്ത്രി അവ​ഗണിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതോടെ, പ്രധാനമന്ത്രി നരേന്ദ്രമോദി റഫാൽ അഴിമതിയിൽ നേരിട്ടു നടത്തിയ കൂടുതൽ ഇടപെടലുകളാണ് വ്യക്തമായിരിക്കുന്നത്.