കൊന്നിട്ടും തീരാത്ത പക; സുബോധ് കുമാറിനു വേണ്ടിയുള്ള അനുശോചന യോഗത്തിന് അനുമതിയില്ല

അനുശോചനയോഗത്തിന് അവസാനനിമിഷം അനുമതി നിഷേധിച്ചു കൊണ്ടാണ് ബിജെപി സർക്കാർ പക തുടർന്നത്.

കൊന്നിട്ടും തീരാത്ത പക; സുബോധ് കുമാറിനു വേണ്ടിയുള്ള അനുശോചന യോഗത്തിന് അനുമതിയില്ല

സംഘപരിവാർ കൊലപ്പെടുത്തിയ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനോടുള്ള പക തീരാതെ ആദിത്യനാഥ് സർക്കാർ. ഇന്നലെ സുബോധ് കുമാറിന്റെ പേരില്‍ സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനുശോചനയോഗത്തിന് അവസാനനിമിഷം അനുമതി നിഷേധിച്ചു കൊണ്ടാണ് ബിജെപി സർക്കാർ പക തുടർന്നത്.

പരിപാടി നടക്കാനിരുന്ന ഹാളിലേക്കു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയതോടെയാണ് അനുശോചന യോഗത്തിന്റെ അനുമതി നിഷേധിച്ചതായ അറിയിപ്പ് സംഘാടകര്‍ക്കു ലഭിക്കുന്നത്. ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദേശം കാരണമാണ് പരിപാടി റദ്ദാക്കിയതെന്നും സംഘാടകര്‍ അറിയിച്ചു.

ദാദ്രിയില്‍ ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക് എന്ന മധ്യവയസ്‌കനെ സംഘപരിവാർ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച് ബിജെപി- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്തതാണ് സുബോധ് കുമാര്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സുബോധ് കുമാറിന്റെ ബന്ധുക്കളും ഇക്കാര്യം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹപ്രവര്‍ത്തകര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനുശോചന യോഗവും സര്‍ക്കാര്‍ വിലക്കിയത്.