മന്‍ കി ബാത്ത് അവസാനിപ്പിക്കൂ, ഗണ്‍ കി ബാത്ത് നടപ്പിലാക്കൂ: പ്രധാനമന്ത്രിയോടു ഉദ്ധവ് താക്കറെ

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്നെത്തിയ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ തലവെട്ടിമാറ്റി വികൃതമാക്കിയിരുന്നു. അതിനെത്തുകര്‍ന്നായിരുന്നു ഉദ്ധവിന്റെ പരാമര്‍ശം.

മന്‍ കി ബാത്ത് അവസാനിപ്പിക്കൂ, ഗണ്‍ കി ബാത്ത് നടപ്പിലാക്കൂ: പ്രധാനമന്ത്രിയോടു ഉദ്ധവ് താക്കറെ

മന്‍ കി ബാത്ത് അവസാനിപ്പിച്ച് പാകിസ്ഥാനെതിരെയുള്ള ഗണ്‍ കി ബാത്ത് നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടു ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കാശ്മീര്‍ കത്തുകയാണെന്നും പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്നെത്തിയ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ തലവെട്ടിമാറ്റി വികൃതമാക്കിയിരുന്നു. അതിനെത്തുകര്‍ന്നായിരുന്നു ഉദ്ധവിന്റെ പരാമര്‍ശം. പാകിസ്ഥാന്‍ ആക്രമണത്തെ തുടര്‍ന്നു ശിവസേനാ നേതാവും മഹാരാഷ്ട്രാ മന്ത്രിയുമായ രാംദാസ് കദം പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല രാജ്യസുരക്ഷയുംകൂടി പ്രധാനമന്ത്രി ശ്രദ്ധിക്കണമെന്നായിരുന്നു രാംദാസ് കദം ആവശ്യപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്നു പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്‍ ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെടുകയും സൈനികരുടെ ഭാര്യമാര്‍ വിധവകളാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ നടപടി സ്വീകരിക്കാന്‍ വൈകുന്നതെന്തിനെന്നും അദ്ദേഹം ചേദാിച്ചു.

പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം നേരത്തെ രംഗത്തെത്തിയിരുന്നു.