ഗോവയില്‍ പാലം തകര്‍ന്നു രണ്ടു പേര്‍ മരിച്ചു; 15 പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി മുതലകള്‍

ആത്മഹത്യ ചെയ്യാനായി പുഴയില്‍ ചാടിയയാളെ രക്ഷിക്കുന്നത് നോക്കി നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഗോവയിലെ സന്‍വോര്‍ദാം, കര്‍ക്കോറം എന്നീ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം കാലപ്പഴക്കത്തെത്തുടര്‍ന്നാണ് തകർന്നത്. പോര്‍ച്ചുഗീസുകാരുടെ കാലത്ത് നിര്‍മിച്ച പാലമാണത്.

ഗോവയില്‍ പാലം തകര്‍ന്നു രണ്ടു പേര്‍ മരിച്ചു; 15 പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി മുതലകള്‍

ഗോവയില്‍ പാലം തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. പുഴയിൽ വീണ15 പേരെ കാണാതായി. മുതലകളുള്ള പുഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ദക്ഷിണ ഗോവയിലെ സുവാരി പാലമാണ് പൊളിഞ്ഞു വീണത്. നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരും തീരദേശ സേനയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സന്‍വോര്‍ദാം, കര്‍ക്കോറം എന്നീ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം കാലപ്പഴക്കത്തെത്തുടര്‍ന്നാണ് തകർന്നത്.പോര്‍ച്ചുഗീസുകാരുടെ കാലത്ത് നിര്‍മിച്ച പാലമാണിത്.

ഇന്നലെ പകല്‍ ആത്മഹത്യ ചെയ്യാനായി പുഴയില്‍ ചാടിയയാളെ രക്ഷിക്കുന്നത് നോക്കി നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. ''പ്രദേശത്ത് വെളിച്ചമില്ലാത്തതും പുഴയില്‍ മുതലകളുടെ സാന്നിധ്യവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മുതലകളുടെ ആക്രമണമുണ്ടാകാമെന്നതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കൂടുതല്‍ ആഴത്തിലേക്ക് പോകാന്‍ സാധിക്കില്ല''- നാവികസേനാ വക്താവ് പറഞ്ഞു.

ഇന്നലെ രാത്രി നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ 7 മണിയോടെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ പുനരാരംഭിച്ചിരുന്നു.