അജിത് ഡോവലിനെ ചോദ്യം ചെയ്താൽ പുൽവാമ ഭീകരാക്രമണത്തിന്റെ സത്യമറിയാം: രാജ് താക്കറെ

മിക്ക സർക്കാരുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ കൂടുതൽ നടക്കുന്നത് മോദിയുടെ ഭരണത്തിലാണെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി.

അജിത് ഡോവലിനെ ചോദ്യം ചെയ്താൽ പുൽവാമ ഭീകരാക്രമണത്തിന്റെ സത്യമറിയാം: രാജ് താക്കറെ

പുൽവാമ ഭീകരാക്രമണത്തിനെതിരായ മോദി സർക്കാരിന്റെ ഇടപെടലുകളിൽ സംശയങ്ങളും ആരോപണങ്ങളും ഉയർന്നുകൊണ്ടിരിക്കെ വീണ്ടും പ്രതിക്കൂട്ടിലാക്കി എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ. പുല്‍വാമയില്‍ പിടഞ്ഞുവീണു വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍മാര്‍ രാഷ്ട്രീയ ഇരകളാണെന്ന് താക്കറെ വ്യക്തമാക്കി.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ ഭീകരാക്രമണത്തിന്റെ സത്യം പുറത്തുവരുമെന്നും താക്കറെ ചൂണ്ടിക്കാട്ടി.. മഹാരാഷ്ട്രയിലെ കൊല്‍ഹാപുര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താക്കറെ. പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിങിന്റെ തിരക്കിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും താക്കറെ പറഞ്ഞു. ഭീകരാക്രമണം നടന്ന വിവരം അറിഞ്ഞിട്ടും മോദി ഷൂട്ടിങ് തുടര്‍ന്നുവെന്നും താക്കറെ കുറ്റപ്പെടുത്തി.മിക്ക സർക്കാരുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ കൂടുതൽ നടക്കുന്നത് മോദിയുടെ ഭരണത്തിലാണെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി. താക്കറെയുടെ ആരോപണത്തെ പിന്തുണച്ച് നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തുവന്നിട്ടുണ്ട്. താക്കറെയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും അജിത് ഡോവലിന്റെ വീഴ്ചയെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നുമാണ് പലരുടെയും അഭിപ്രായം.

പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം കരഞ്ഞ മണിക്കൂറുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോർബെറ്റിലെ ദേശീയപാർക്കിൽ മുതലകളെ നോക്കി ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. 6.30 വരെ ഷൂട്ടിങ് തുടർന്നു. 6.45ന് ചായയും ലഘുഭക്ഷവും കഴിച്ചു. അപ്പോഴേക്കും പുല്‍വാമയില്‍‌ ഭീകരാക്രമണം നടന്ന് നാലു മണിക്കൂര്‍ പിന്നിട്ടു. മോദിയുടെ നടപടി എത്ര ഭയാനകമാണെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തിയത്. കശ്മീരിലെ ആക്രമണം അറിഞ്ഞിട്ടും മോദി നാലു മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നുവെന്ന് പറഞ്ഞ കോൺഗ്രസ്, ചിത്രീകരണത്തിന്റെ ഫോട്ടോയും പുറത്തുവിട്ടിരുന്നു.

ഭീകരാക്രമണം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് അവ​ഗണിച്ചതും ആക്രമണം ഉണ്ടാകുമെന്ന ഭീകരർ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ സുരക്ഷ ഒരുക്കാതിരുന്നതുമാണ് 44 സിആർപിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടമാവാൻ കാരണമെന്നാണ് ആരോപണം.

Read More >>