സഞ്ജീവ് ഭട്ടിന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ചു; വധ ശ്രമം എന്ന് സൂചന

തനിക്കും തൻറെ കുടുംബത്തിനും നേരെ സംഘപരിവാറിന്റെ അക്രമം ഏതുനിമിഷവും പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ഡിസംബർ 29ന് നാരദ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശ്വേത സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു

സഞ്ജീവ് ഭട്ടിന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ചു; വധ ശ്രമം എന്ന് സൂചന


സംഘപരിവാറും ബിജെപിയും വേട്ടയാടിക്കൊണ്ടിരിക്കുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ച് അപകടം. ഇതു വധശ്രമം ആണെന്നുള്ളതിന് വ്യക്തമായ സൂചനയുണ്ട് എന്ന് ശ്വേതാ സഞ്ജീവ് ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു.ഈ മാസം ആറാം തിയ്യതിയായിരുന്നു സംഭവം.

തനിക്കും തൻറെ കുടുംബത്തിനും നേരെ സംഘപരിവാറിന്റെ അക്രമം ഏതുനിമിഷവും പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ വർഷം ഡിസംബർ 29ന് നാരദ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശ്വേത പറഞ്ഞിരുന്നു.http://ml.naradanews.com/category/interview/interview-with-sweta-bhatt-over-her-husbands-police-custody-for-114-days-1094908

ഇത് സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു കഴിഞ്ഞദിവസം നടന്ന സംഭവം. ബീക്കൺ ലൈറ്റ് വച്ച രജിസ്റ്റർ നമ്പറില്ലാത്ത ട്രാക്കാണ് താൻ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു കയറിയതെന്ന് ശ്വേത സഞ്ജീവ് ഭട്ട് പൊലീസിനോട് പറഞ്ഞു.

നിയമപരമായി നിലനിൽക്കാത്ത 23 വർഷം പഴക്കമുള്ള കേസ് ഏഴാം തീയതി പരിഗണിക്കാനിരിക്കെ അതിന്റെ തലേദിവസം അപകടം നടന്നത് മാത്രമായി കരുതാൻ വയ്യെന്നും ശ്വേത സഞ്ജീവ് ഭട്ട് പറഞ്ഞു. കാറിലുണ്ടായിരുന്ന ശ്വേതയും മകനും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടെങ്കിലും കാർ ഭാഗികമായി തകർന്നു.

2002 ൽ നടന്ന മുസ്ലിം വംശീയ കൂട്ടക്കൊലയിൽ മോദിയുടെ പങ്കിനെക്കുറിച്ച് ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് 2011 ൽ ഭട്ട്‌ ഗുജറാത്ത് സർക്കാരിന്റെ നോട്ടപ്പുള്ളി ആകുന്നത്. ഇതിൻറെ പ്രതികാരം എന്നോണം ഗുജറാത്ത് സർക്കാർ സഞ്ജീവ് ഭട്ടിനെ 2015 ൽ പിരിച്ചുവിട്ടു. ഗുജറാത്ത് മുസ്ലിം വംശഹത്യയുടെ സമയത്ത് ഹിന്ദുക്കൾക്ക് മുസ്ലീങ്ങളുടെ നേരെയുള്ള കോപം തുറന്നു വിടാനുള്ള അവസരം നൽകണം എന്ന് മോദി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ മൊഴി നൽകിയത്

"അപകട സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന് മൊഴി നൽകിയിട്ടുണ്ട്. ഡ്രൈവർക്കെതിരെ പരാതിയൊന്നും നൽകിയിട്ടില്ല. മുൻസിപ്പൽ കോർപറേഷൻ നിയമിചതാണ് എന്ന് കരുതുന്ന ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. അയാൾക്കെതിരെ പരാതിയൊന്നും നൽകിയിട്ടില്ല. വാഹനത്തിന് അത്യാവശ്യം വേണ്ട രേഖകൾ പോലും കയ്യിൽ ഉണ്ടായിരുന്നില്ല"- ശ്വേത പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തിയതിയാണ് ഗുജറാത്ത് പൊലീസ് 23 വർഷം പഴക്കമുള്ള കേസിനെക്കുറിച്ച് കുറച്ചു ചോദ്യങ്ങൾ ചോദിക്കണം എന്ന് പറഞ്ഞുകൊണ്ട് സഞ്ജീവ് ഭട്ടിനെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയത്. അന്നുമുതൽ പാലംപുർ ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ടിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി അഞ്ചാം തീയതി സഞ്ജീവ് ഭട്ട് അറസ്റ്റിലായിട്ട്‌ നാലു മാസം കഴിഞ്ഞു.

പ്രോസിക്യൂഷൻ അന്യായമായി കേസ് കേൾക്കുന്നത് താമസിപ്പിക്കുന്ന നിന്നും അതിന് സെഷൻസ് കോടതി കൂട്ടുനിൽക്കുകയാണെന്നും ശ്വേത സഞ്ജീവ് ഭട്ട് നാരദയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു പറഞ്ഞിരുന്നു.

ഗുജറാത്ത് മുസ്ലിം വംശീയ കൂട്ടകൊലയുടെ ഏക സാക്ഷിയായ സഞ്ജീവ് ഭട്ടിന്റെ വീടിനുള്ള സുരക്ഷ പിൻവലിച്ചതും സംശയാസ്പദമാണെന്ന് ശ്വേത പറയുന്നു. ഇതിന് ദിവസങ്ങൾക്കുശേഷം കൃത്യമായ കാരണം വ്യക്തമാക്കാതെ 23 വർഷം സ്വന്തമായിരുന്ന വീടിൻറെ ഒരുഭാഗം മുനിസിപ്പൽ കോർപറേഷൻ പൊളിച്ചു നീക്കിയിരുന്നു