മുത്തലാഖിൽ തീരുമാനമെടുക്കാൻ സ്ത്രീകൾക്കും അവകാശം നൽകിക്കൂടേയെന്നു സുപ്രീംകോടതി; മുസ്ലിം വ്യക്തി നിയമബോർഡിന്റെ വാദം പൂർത്തിയായി

ഒറ്റയടിക്കുള്ള മുത്തലാഖിനു നിയമസാധുതയില്ലെന്ന് വ്യക്തമാക്കണമെന്നും താഴെ തട്ടിലുള്ള എല്ലാവർക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. എന്നാല്‍ ബോര്‍ഡ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ അംഗീകരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും പറഞ്ഞ വ്യക്തിനിയമ ബോർഡ്, അതേസമയം മുത്തലാഖ് പാപമാണെന്നുള്ള പ്രമേയം ഇറക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. പ്രമേയത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

മുത്തലാഖിൽ തീരുമാനമെടുക്കാൻ സ്ത്രീകൾക്കും അവകാശം നൽകിക്കൂടേയെന്നു സുപ്രീംകോടതി; മുസ്ലിം വ്യക്തി നിയമബോർഡിന്റെ വാദം പൂർത്തിയായി

മുത്തലാഖ് വിഷയത്തിൽ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി. മുത്തലാഖ് സംബന്ധിച്ചു തീരുമാനമെടുക്കാൻ സ്ത്രീകൾക്കു കൂടി അവകാശം നൽകിക്കൂടേയെന്ന് സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിനോടു ചോദിച്ചു. ഒരുമിച്ചുള്ള ത്വലാഖ് അം​ഗീകരിക്കാതിരിക്കാൻ സ്ത്രീകൾക്കും അവകാശം വേണം. വിവാഹക്കരാറിൽ ഇക്കാര്യം വ്യക്തമാക്കണമെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു.

ഒറ്റയടിക്കുള്ള മുത്തലാഖിനു നിയമസാധുതയില്ലെന്ന് വ്യക്തമാക്കണമെന്നും താഴെ തട്ടിലുള്ള എല്ലാവർക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. എന്നാല്‍ ബോര്‍ഡ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ അംഗീകരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും പറഞ്ഞ വ്യക്തിനിയമ ബോർഡ്, അതേസമയം മുത്തലാഖ് പാപമാണെന്നുള്ള പ്രമേയം ഇറക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. പ്രമേയത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

മുത്തലാഖ് സംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും അവയനുസരിച്ച് താഴേ തട്ടിൽ ഇടപെടൽ നടത്താമെന്നും ‍ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. മുത്തലാഖ് പാപമാണെന്നു വ്യക്തമാക്കി 2017 ഏപ്രിലിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രമേയം പാസാക്കിയത്.

അതേസമയം, മുത്തലാഖ് സംബന്ധിച്ച മറ്റു ഹരജികളില്‍ വാദം തുടരുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനു വേണ്ടി കോടതിയില്‍ ഹാജരായത്.

loading...