സ്വവർഗാനുരാഗികളുടെ ത്രികോണ പ്രണയം: കാമുകന്മാർ തമ്മിൽ വഴക്ക്; ഒരാൾ കൊല്ലപ്പെട്ടു

മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാർത്ഥ് റാവലും ധവാലും ഒരുപോലെ പ്രണയിക്കുകയായിരുന്നു. ത്രികോണ പ്രണയത്തിൽ മൂന്ന് പേരും തമ്മിൽ കലഹം പതിവായിരുന്നു.

സ്വവർഗാനുരാഗികളുടെ ത്രികോണ പ്രണയം: കാമുകന്മാർ തമ്മിൽ വഴക്ക്; ഒരാൾ കൊല്ലപ്പെട്ടു

സ്വവർഗാനുരാഗികളായ മൂന്ന് യുവാക്കളുടെ ത്രികോണ പ്രണയം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലെ ബാന്ദ്രയിലാണ് അതി ദാരുണമായ കൊലപാതകം നടന്നത്. പ്രണയത്തെച്ചൊല്ലിയുണ്ടായ തർക്കം കാമുകന്മാരിൽ ഒരാളുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. 25കാരനായ പാർത്ഥ് റാവലാണ് തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടത്.

ഇൻസ്റ്റഗ്രാമിലൂടെ മാസങ്ങൾക്ക് മുൻപാണ് മുഹമ്മദ് ആസിഫ്, പാർത്ഥ് റാവൽ, ധവാൽ എന്നീ യുവാക്കൾ തമ്മിൽ പരിചയപ്പെടുന്നത്. പരിചയപ്പെട്ട് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സൗഹൃദം പ്രണയമായി മാറി. മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാർത്ഥ് റാവലും ധവാലും ഒരുപോലെ പ്രണയിക്കുകയായിരുന്നു. ത്രികോണ പ്രണയത്തിൽ മൂന്ന് പേരും തമ്മിൽ കലഹം പതിവായിരുന്നു. ഇതിൽ ഒരാളെ ഒഴിവാക്കാനാണ് ക്രൂരമായ കൊലപാതകം നടന്നത്. മുഹമ്മദ് ആസിഫും പാർത്ഥും തമ്മിലുള്ള അടുപ്പം ധവാലിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെച്ചൊല്ലി ഇവർ തമ്മിൽ നിരന്തരം പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഹിൽ റോഡിലുള്ള ആസിഫിന്റെ ഫ്ലാറ്റിലെത്തിയ ധവാൽ ആസിഫിനേയും പാർത്ഥിനേയും കിടപ്പുമുറിയിൽ ഒരുമിച്ച് കണ്ടതോടെയാണ് പ്രശ്നങ്ങൾ വഷളാകുന്നത്. ഇതോടെ മൂന്ന് പേരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തർക്കം മുറുകിയതോടെ കിടപ്പുമുറിയിലെ ഇരുമ്പ്കൊണ്ട് നിർമിച്ച മെഴുകുതിരി സ്റ്റാന്റെടുത്ത് ധവാൽ പാർത്ഥിന്റെ തലയ്ക്ക് അടിച്ചു. പാർത്ഥിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആസിഫിനും മർദ്ദനമേറ്റിരുന്നു.

തലക്ക് അടിയേറ്റ പാർത്ഥിനെ ഗുരുതരമായ പരുക്കുകളോടെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമാണെന്നറിയിച്ചതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശം നൽകി. എന്നാൽ ചികിത്സ തേടാൻ വിസമ്മതിച്ച പാർത്ഥ് വീട്ടിലേക്ക് മടങ്ങി. വൈകിട്ടോടെ മരണം സംഭവിക്കുകയും ചെയ്തു.

സംഭവുമായി ബന്ധപ്പെട്ട് ആസിഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ധവാലിനെ മുംബൈയിലെ വസതിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

Read More >>