യുപിയിലെ മൊഹാബ ട്രെയിൻ അപകടം; റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു

റെയിൽവേയിലെ മുതിർന്ന ഉദ്യോ​ഗസ്ഥനാണ് അന്വേഷണ ചുമതല. പത്തുദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

യുപിയിലെ മൊഹാബ ട്രെയിൻ അപകടം; റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു

ഉത്തർപ്രദേശിലെ മൊഹാബ റെയിൽവേ സ്റ്റേഷനു സമീപം ജബൽപൂർ- നിസാമുദ്ദീൻ മഹാകൗശല്‍ എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. റെയിൽവേയിലെ മുതിർന്ന ഉദ്യോ​ഗസ്ഥനാണ് അന്വേഷണ ചുമതല. പത്തുദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

‌മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന ട്രെയിൻ‍ യുപിയിലെ മൊഹാബയ്ക്കും കുല്‍പഹാറിനും ഇടയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ പാളം തെറ്റുകയായിരുന്നു. അപകടത്തിൽ 40ഓളം പേർക്കു പരിക്കേറ്റു. ഇതിൽ 10 പേരുടെ നില ​ഗുരുതരമാണ്.

ഇ​വ​രെ മൊ​ഹാ​ബ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അപകടത്തിൽ നാ​ല് എ​സി കംപാർ​ട്ട്മെ​ന്‍റു​ക​ളും മൂ​ന്നു ജ​ന​റ​ൽ‌ കംപാർ​ട്ട്മെ​ന്റുക​ളു​മാ​ണ് പാ​ളം തെ​റ്റി​യ​ത്.