പണം കൈയിലില്ലാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡു നല്‍കി; ടോള്‍ ബൂത്തില്‍ 40 രൂപയ്ക്കു പകരം ഈടാക്കിയത് 4 ലക്ഷം രൂപ

ടോൾ ബൂത്തിൽ എത്തിയപ്പോൾ ഡെബിറ്റ് കാർഡ് സ്വയ്പ്പ് ചെയ്ത ഡോക്ടർ പാസ്‌വേഡ് എൻട്രി ചെയ്ത് ടോൾ റസീപ്റ്റും വാങ്ങി യാത്ര തുടരുകയായിരുന്നു. അപ്പോൾ 4 ലക്ഷം രൂപ പിൻവലിച്ചതായി കാണിച്ചുള്ള മെസേജ് മൊബൈലിൽ ലഭിച്ചു. തിരികെ വന്നു കാര്യം വിശദീകരിച്ചെങ്കിലും ടോൾ ബൂത്ത് ജീവനക്കാർ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ പോലീസ് ഇടപെട്ടപ്പോഴാണ് ഡോക്ടർക്ക് പണം തിരികെ ലഭിച്ചത്.

പണം കൈയിലില്ലാത്തതിനാല്‍ ഡെബിറ്റ് കാര്‍ഡു നല്‍കി; ടോള്‍ ബൂത്തില്‍ 40 രൂപയ്ക്കു പകരം ഈടാക്കിയത് 4 ലക്ഷം രൂപ

കാഷ്‌ലെസ്സ് ആവാനും ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും സർക്കാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കെതന്നെ തട്ടിപ്പുകളും വർധിക്കുന്നതായി റിപ്പോർട്ടുകൾ. മംഗളൂരുവിൽ ടോൾ ബൂത്തിൽ 40 രൂപക്ക് പകരം ഡെബിറ്റ് കാർഡിൽ നിന്നും ഈടാക്കിയത് 4 ലക്ഷം രൂപ. ഗുണ്ഡമി ടോൾ ബൂത്തിലെ ജീവനക്കാരനാണ് മൈസൂരുവിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന മൈസുരു സ്വദേശിയായ ഒരു ഡോക്ടർ ടോൾ നൽകാനായി ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് കുടുങ്ങിയത്.

ടോൾ ബൂത്തിൽ എത്തിയപ്പോൾ ഡെബിറ്റ് കാർഡ് സ്വയ്പ്പ് ചെയ്ത ഡോക്ടർ പാസ്‌വേഡ് എൻട്രി ചെയ്ത് ടോൾ റസീപ്റ്റും വാങ്ങി യാത്ര തുടരുകയായിരുന്നു. അപ്പോൾ 4 ലക്ഷം രൂപ പിൻവലിച്ചതായി കാണിച്ചുള്ള മെസേജ് മൊബൈലിൽ ലഭിച്ചു. തിരികെ ടോൾ ബൂത്തിലേക്ക് വന്ന ഡോക്ടർ സംഭവിച്ച കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും ടോൾ ബൂത്ത് ജീവനക്കാർ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. രണ്ടു മണിക്കൂറോളം ഡോക്ടറുമായി വാഗ്വാദം നടന്നു. പിന്നീട് കോട്ട പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകുകയും പോലീസ് ഇടപെട്ടപ്പോൾ അബദ്ധം പിണഞ്ഞതാണെന്നും തുക ചെക്കായി നൽകാമെന്നും ടോൾ ബൂത്ത് അധികൃതർ അറിയിക്കുകയായിരുന്നു.

എന്നാൽ ചെക്ക് വേണ്ടെന്നും ബാക്കി തുക പണമായി തന്നെ നൽകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടതോടെ 399960 രൂപ പണമായി തന്നെ ടോൾ ബൂത്ത് അധികൃതർ നൽകുകയും വിഷയം ഒതുക്കിത്തീർക്കുകയുമായിരുന്നു. പ്രതിദിനം 8 ലക്ഷം രൂപയാണ് ഗുണ്ഡമി ടോൾ ബൂത്തിലെ പ്രതിദിന വരുമാനം.

Read More >>