മീററ്റിൽ മൂന്ന് വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു; കുട്ടി ​ഗുരുതരാവസ്ഥയിൽ

മീററ്റിലെ മിലാക്​ ഗ്രാമത്തിലെ ദൗറാലയിൽ ഇന്നലെ വൈകീട്ട് വീടിനു വെളിയിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയി വായിൽ​ പടക്കം വെച്ച്​ തീകൊളുത്തുകയായിരുന്നു.

മീററ്റിൽ മൂന്ന് വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു; കുട്ടി ​ഗുരുതരാവസ്ഥയിൽ

ദീപാവലി ആഘോഷങ്ങൾക്കിടെ യുവാവ് മൂന്നു വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചു. ​യുപിയിലെ മീററ്റിലാണ് സംഭവം. പടക്കം പൊട്ടിത്തെറിച്ചു പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്.

ഹർപാൽ എന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. മീററ്റിലെ മിലാക്​ ഗ്രാമത്തിലെ ദൗറാലയിൽ ഇന്നലെ വൈകീട്ട് വീടിനു വെളിയിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ കൂട്ടിക്കൊണ്ടുപോയി വായിൽ​ പടക്കം വെച്ച്​ തീകൊളുത്തുകയായിരുന്നു. കുട്ടി അത്​ പുറത്തേക്ക്​ തുപ്പുന്നതിന്​ മുമ്പ്​ പൊട്ടി. പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയുടെ വായിൽ 50ഓളം തുന്നലുണ്ട്. തൊണ്ടയിലും പൊള്ളലേറ്റു. മുറിവിൽ അണുബാധ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പിതാവ് ശശികുമാറിന്റെ പരാതിയില്‍ പൊലീസ് ഹര്‍പാലിനെതിരെ കേസെടുത്തു. എന്നാല്‍ സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Read More >>