മാര്‍ക്കറ്റില്‍ ബീഫ് പ്രദര്‍ശിപ്പിച്ചതിന് അസമില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു

മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.

മാര്‍ക്കറ്റില്‍ ബീഫ് പ്രദര്‍ശിപ്പിച്ചതിന് അസമില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു

മാര്‍ക്കറ്റില്‍ ബീഫ് പ്രദര്‍ശിപ്പിച്ചതിന് അസമില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ജോര്‍ഹാട്ട് ജില്ലയിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.

ഇവരെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു. മാര്‍ക്കറ്റിലെത്തിയ പ്രദേശവാസികളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ തങ്ങളുടെ കൈവശമുണ്ടായിരുന്നത് ബീഫാണെന്ന് മൂവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.