ബിഹാറിൽ പശുമോഷണം ആരോപിച്ച് മൂന്നു പേരെ കൊലപ്പെടുത്തി

സമീപഗ്രാമത്തിൽ നിന്നും പശുവിനെ മോഷ്ടിക്കാൻ എത്തിയ ആളുകളെ ഗ്രാമീണർ ആക്രമിക്കുകയായിരുന്നു എന്ന വിവരമാണ് പൊലീസ് നൽകുന്നത്.

ബിഹാറിൽ പശുമോഷണം ആരോപിച്ച് മൂന്നു പേരെ കൊലപ്പെടുത്തി

രാജ്യത്തെ നടുക്കി പശുവിന്റെ പേരിൽ കൂട്ടക്കൊലപാതകം. ബീഹാറിലെ സരൺ ജില്ലയിലെ ബനിയാപൂർ ഗ്രാമത്തിലാണ് പശുമോഷണം ആരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നത്. സമീപഗ്രാമത്തിൽ നിന്നും പശുവിനെ മോഷ്ടിക്കാൻ എത്തിയ ആളുകളെ ഗ്രാമീണർ ആക്രമിക്കുകയായിരുന്നു എന്ന വിവരമാണ് പൊലീസ് നൽകുന്നത്. അക്രമത്തിൽ മാരകമായി പരിക്കേറ്റ മൂന്നു പേരെയും പൊലീസ് സ്ഥലത്തെത്തി ഛത്ര ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവർക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.

കഴിഞ്ഞ ദിവസം ത്രിപുരയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More >>