മുഹമ്മദ് ഷമിയെ ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

കൊൽക്കത്ത ജാദവ്പൂർ സ്വദേശികളായ ജയന്ത സർക്കാർ, സ്വരൂപ് സർക്കാർ, ശിവ പ്രമാണിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഐപിസി 506 (കൈയേറ്റം), 341 (അതിക്രമിച്ചുകടക്കൽ) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ജാദവ്പൂർ പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം.

മുഹമ്മദ് ഷമിയെ ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. കൊൽക്കത്ത ജാദവ്പൂർ സ്വദേശികളായ ജയന്ത സർക്കാർ, സ്വരൂപ് സർക്കാർ, ശിവ പ്രമാണിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരെ ഐപിസി 506 (കൈയേറ്റം), 341 (അതിക്രമിച്ചുകടക്കൽ) എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ജാദവ്പൂർ പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് സംഭവം. കട്ജു ന​ഗറിലെ തന്റെ വീടിനു മുന്നിൽ കാർ പാർക്ക് ചെയ്യാനെത്തിയപ്പോഴായിരുന്നു ഷമിക്കു നേരെ ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്.

സൗത്ത് സിറ്റി മാളിനു സമീപമുള്ള തന്റെ അപ്പാർട്ട്മെന്റിലെത്തിയ ഷമി, കാർ ഉള്ളിലേക്കു പ്രവേശിപ്പിക്കാൻ ഫ്ളാറ്റിന്റെ മേൽനോട്ട ചുമതലയുള്ളയാളെ കാത്തിരിക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ മൂന്നം​ഗ സംഘം ഷമിയുടെ സഹായിയുമായും ഫ്ലാറ്റ് ജീവനക്കാരനുമായും തർക്കിക്കുകയും അവരെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇവിടെനിന്നും പോയ ഇവർ കുറച്ചുസമയത്തിനു ശേഷം തിരിച്ചെത്തി ബഹളമുണ്ടാക്കുകയും ഷമിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

ഷമി പൊലീസിനെ വിളിച്ചപ്പോഴേക്കും സംഘം കടന്നുകളഞ്ഞെങ്കിലും സിസി ടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. ഇന്നലെ വൈകീട്ടോടെയാണ് മൂവരും പിടിയിലായത്.

Read More >>