പീഡനക്കേസ് പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണി; ഉന്നാവ് പെൺകുട്ടിയുടെ മൊഴി

കഴിഞ്ഞവർഷം അറസ്റ്റിലായ സെന്‍ഗാർ ജയിലിലാണെങ്കിലും കുടുംബത്തിനെതിരായ ഭീഷണികള്‍ തുടരുകയാണെന്ന് റിപ്പോർട്ടുണ്ട്

പീഡനക്കേസ് പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണി; ഉന്നാവ് പെൺകുട്ടിയുടെ മൊഴി

കാറപകടത്തിനു പിന്നില്‍ ബിജെപി എംഎല്‍എ കുൽദീപ് സിങ് സെൻഗാറാണെന്നു ഉന്നാവ് പീഡനക്കേസിൽ ഇരയായ പെണ്‍കുട്ടി. പീഡനക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷപ്പെടുത്തിയെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പലതവണ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്.

'കുല്‍ദീപ് സെന്‍ഗാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് അപകടം. തന്നെ കൊലപ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യം'. ഈ മൊഴി സിബിഐ രേഖപ്പെടുത്തുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. പീഡനക്കേസുമായി ബന്ധപ്പെട്ടുണ്ടായത് നാലു ദുരൂഹമരണങ്ങളാണ്. അതും രണ്ടു വർഷത്തിനിടെ. കുല്‍ദീപ് സിങ് സെൻഗാറിനെതിരെ പീഡനാരോപണം ഉന്നയിച്ച പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളുമാണു മരിച്ചത്. ഇതില്‍ രണ്ടുപേർ കേസിലെ സാക്ഷികളാണ്. കഴിഞ്ഞവർഷം അറസ്റ്റിലായ സെന്‍ഗാർ ജയിലിലാണെങ്കിലും കുടുംബത്തിനെതിരായ ഭീഷണികള്‍ തുടരുകയാണെന്ന് റിപ്പോർട്ടുണ്ട്.