അജ്ഞാതര്‍ പിന്തുടര്‍ന്നു ഭീഷണിപ്പെടുത്തുന്നു; ആനിമാത്യൂ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി

കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രഭാത സവാരിക്കിറങ്ങുന്ന തന്റെ മകനെ അജ്ഞാതര്‍ പിന്തുടരുകയാണെന്നു ആനി പരാതിയില്‍ പറയുന്നു. മകന്റെയും മകളുടെയും പഠനപ്രവര്‍ത്തനങ്ങള്‍ ഇതുമൂലം മുടങ്ങിയിരിക്കുകയാണെന്നും ആനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അജ്ഞാതര്‍ പിന്തുടര്‍ന്നു ഭീഷണിപ്പെടുത്തുന്നു; ആനിമാത്യൂ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി

തന്നെയും കുടുംബത്തേയും അജ്ഞാതര്‍ പിന്തുടര്‍ന്നു ഭീഷണിപ്പെടുത്തുന്നുവെന്നുകാട്ടി നാരദാ ന്യൂസ് സിഇഒ മാത്യൂ സാമുവലിന്റെ ഭാര്യ ആനി മാത്യൂ ഡല്‍ഹി പൊലീസിനു പരാതി നല്‍കി. ദ്വാരക സെക്ടര്‍ 9ലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് ആനി മാത്യൂ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രഭാത സവാരിക്കിറങ്ങുന്ന തന്റെ മകനെ അജ്ഞാതര്‍ പിന്തുടരുകയാണെന്നു ആനി പരാതിയില്‍ പറയുന്നു. മകന്റെയും മകളുടെയും പഠനപ്രവര്‍ത്തനങ്ങള്‍ ഇതുമൂലം മുടങ്ങിയിരിക്കുകയാണെന്നും ആനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ ഒരു സര്‍ജറി കഴിഞ്ഞു വിശ്രമത്തിലാണെന്നും തന്റെയും കുട്ടികളുടെയും സുരക്ഷയെക്കരുതി തങ്ങള്‍ക്കു സംരക്ഷണഎം ഏര്‍പ്പെടുത്തണമെന്നും ആനി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദ ന്യൂസ് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. നാരദ ചീഫ് എഡിറ്റര്‍ മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടത്.

മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമവികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എംപിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എംഎല്‍എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്പി എം എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍പ്പെട്ടത്. ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മാത്യു സാമുവലിനെതിരെ മൂന്ന് കള്ളക്കേസുകളാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്തത്.

തുടര്‍ന്ന്, പൊലീസ് നടപടികള്‍ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സിബിഐക്കു വിടുകയും ചെയ്തു. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലിച്ചില്ല. കേസില്‍ സിബിഐക്ക്് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി സിബിഐക്കു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

loading...