ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വേതനം കൂട്ടണമെന്ന് ആവശ്യം; ഡല്‍ഹിയില്‍ തൊഴിലാളികളുടെ പ്രതിഷേധം

''തൃശൂല്‍ നഹീം, തല്‍വാര്‍ നഹീം, റോസ്ഗാര്‍ ചാഹിയേ'' തൃശൂലമല്ല, വാളുമല്ല, തൊഴിലാണ് വേണ്ടത് എന്നത് മറ്റൊരു മുദ്രാവാക്യം. മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍ നേതാവ് നിഖില്‍ ഡേ ഓര്‍ക്കുന്നു. 2002 ഗുജറാത്ത് വംശഹത്യ കാലത്തും അതിനു ശേഷവും വര്‍ഗീയത രാജ്യം മുഴുവന്‍ പടര്‍ന്നപ്പോള്‍, ജീവിക്കാനുള്ള വരുമാനത്തിനുള്ള അവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് തൊഴിലാളികള്‍ അതിനെ നേരിട്ടത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ  വേതനം കൂട്ടണമെന്ന് ആവശ്യം; ഡല്‍ഹിയില്‍ തൊഴിലാളികളുടെ പ്രതിഷേധം

പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം ചെയ്തു. വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. എന്‍ആര്‍ഇജിഎ സംഘര്‍ഷ് മോര്‍ച്ച ആണ് പ്രക്ഷോഭം നയിക്കുന്നത്. ഗ്രാമീണര്‍ക്ക് തൊഴിലുറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ച സംഘടനയാണ് എന്‍ആര്‍ഇജിഎ സംഘര്‍ഷ് മോര്‍ച്ച.

തൊഴിലുറപ്പുപദ്ധതിയെ സംരക്ഷിക്കുക എന്ന ആവശ്യമാണ് പ്രധാനമായും ധര്‍ണ മുന്നോട്ടുവെക്കുന്നത്. 1970കളില്‍ മഹാരാഷ്ട്രയിലാണ് തൊഴിലുറപ്പുപദ്ധതിക്കുവേണ്ടിയുള്ള ആവശ്യമുയര്‍ന്നത്. ഹര്‍ ഹാത് കോ കാം ദോ, കാം കാ പൂരാ ദാം ദോ (ഓരോരുത്തര്‍ക്കും തൊഴില്‍ നല്‍കൂ, തൊഴിലിന് മുഴുവന്‍ വേതനം നല്‍കൂ) എന്നായിരുന്നു മുദ്രാവാക്യം.

''തൃശൂല്‍ നഹീം, തല്‍വാര്‍ നഹീം, റോസ്ഗാര്‍ ചാഹിയേ'' തൃശൂലമല്ല, വാളുമല്ല, തൊഴിലാണ് വേണ്ടത് എന്നത് മറ്റൊരു മുദ്രാവാക്യം. മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍ നേതാവ് നിഖില്‍ ഡേ ഓര്‍ക്കുന്നു. 2002 ഗുജറാത്ത് വംശഹത്യ കാലത്തും അതിനു ശേഷവും വര്‍ഗീയത രാജ്യം മുഴുവന്‍ പടര്‍ന്നപ്പോള്‍, ജീവിക്കാനുള്ള വരുമാനത്തിനുള്ള അവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് തൊഴിലാളികള്‍ അതിനെ നേരിട്ടത്.

തൊഴിലുറപ്പുപദ്ധതി നടപ്പിലാക്കി 12 വര്‍ഷമായിട്ടും തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട്. തൊഴില്‍ വേതനം നല്‍കാതിരിക്കുന്നത് അടക്കമുള്ള അവകാശലംഘനമാണ് തങ്ങള്‍ക്കെതിരെ നടക്കുന്നത് എന്നും പ്രക്ഷോഭകര്‍ പറയുന്നു.

വേതനം ഉയര്‍ത്തുക, കൃത്യ സമയത്ത് വേതനം നല്‍കുക, വേതനം നല്‍കുന്നത് വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്.

തൊഴിലുറപ്പുപദ്ധതിയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേതനം നല്‍കുന്നത് മന്ദഗതിയിലായത് 2009 മുതലാണ്. മിനിമം വേതന നിയമത്തില്‍ നിന്നും വേര്‍പെടുത്തിയതോടെയാണ് ഇത് എന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. 2014ല്‍ വേതനപദ്ധതി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക മന്ത്രാലയം ആവശ്യം അംഗീകരിച്ചില്ല.

ജാര്‍ഖണ്ഡിലെ ബസിയ ബ്ലോക്കില്‍ നിന്നും ഒരു ബാഗ് നിറയെ ഒരു രൂപ നാണയങ്ങളുമായാണ് അഞ്ജലി കുമാരി എന്ന സ്ത്രീ ഡല്‍ഹിയിലെത്തിയത്. ദിവസം 167-168 രൂപ മാത്രമാണ് ഇവിടെ തൊഴിലുറപ്പുപദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്നവരുടെ വേതനം. ഈ ഒരു രൂപ നാണയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചുകൊടുക്കുക എന്നതാണ് ലക്ഷ്യം.

എന്‍ആര്‍ഇജിഎയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പല തൊഴിലാളി സംഘടനാ നേതാക്കളുടെ പേരിലും വ്യാജ എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്

Story by
Read More >>