പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്

ഗോവധവുമായി ബന്ധപ്പെട്ട് കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാന ഗവണ്‍മെന്റ് ആലോചിക്കുന്നതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രമണ്‍ സിംഗ് പറഞ്ഞു.

പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ്

സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്ന സംഭവത്തില്‍ കുറ്റക്കാരെന്ന് തെളിയുന്നവരെ തൂക്കിക്കൊല്ലുമെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് ഒരു പശു പോലും കൊല്ലപ്പെട്ടില്ലെന്നും അത്തരത്തിലൊരു സംഭവമുണ്ടായാല്‍ അതിന് പിന്നിലുള്ളവരെ തൂക്കിക്കൊല്ലുമെന്നും രമണ്‍ സിംഗ് പറഞ്ഞു.

സംസ്ഥാനത്ത് ഗോവധത്തിന് വധശിക്ഷ നിലവിലില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഗോവധവുമായി ബന്ധപ്പെട്ട് കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാന ഗവണ്‍മെന്റ് ആലോചിക്കുന്നതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രമണ്‍ സിംഗ് പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ഗോവധത്തിനുള്ള ശിക്ഷ ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും 50,000 രൂപ പിഴയുമാണ്. ഗോവധത്തിന് ജീവപര്യന്തം ശിക്ഷ നല്‍കുന്ന ബില്‍ ഇന്നലെയാണ് ഗുജറാത്ത് നിയമസഭയില്‍ പാസാക്കിയത്.