കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയില്ല: സഖ്യം വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ

ബിജെപിയെ തോല്‍പ്പിക്കാനാണ് മുന്‍ഗണന നല്‍കേണ്ടത്. സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ അനുസരിച്ച് സഖ്യങ്ങള്‍ രൂപീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയില്ല: സഖ്യം വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ

കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാടിലുറച്ച് സിപിഐ. കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയില്ലെന്നും രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പ് തന്ത്രവും രണ്ടായി കാണണമെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയ രേഖയയുടെ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കവെയാണ് സുധാകര്‍ റെഡ്ഡിയുടെ പ്രതികരണം.

ബിജെപിയെ തോല്‍പ്പിക്കാനാണ് മുന്‍ഗണന നല്‍കേണ്ടത്. സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ അനുസരിച്ച് സഖ്യങ്ങള്‍ രൂപീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. കരട് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച കരട് റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് നേതൃനിരയില്‍ നിന്ന് ആര്‍ക്കും തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഇല്ല.

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐഎം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാര്‍ട്ടി ഒന്നടങ്കം തള്ളുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് മുതിരരുതെന്നും അത് പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ലെന്നുമുള്ള പ്രകാശ് കാരാട്ടിന്റെ നിലപാടിനായിരുന്നു സിപിഐഎമ്മില്‍ സ്വീകാര്യത. ഈ സാഹചര്യം നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് സഖ്യം ആകാമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഐ വീണ്ടും രംഗത്തെത്തുന്നത്.

Read More >>