കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ അന്താരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു

പാക്കിസ്ഥാനെതിരെ ചാരവൃത്തി നടത്തിയെന്നും ഗൂഡാലോചനയിൽ ഏർപ്പെട്ടെന്നും കുറ്റം ചുമത്തി കഴിഞ്ഞ മാസമാണ് പാകിസ്ഥാൻ സൈനിക കോടതി കുൽഭൂഷന് വധശിക്ഷ വിധിച്ചത്. എന്നാൽ കുൽഭൂഷനെതിരെ ചുമത്തിയ കുറ്റങ്ങളിൽ തെളിവുകൾ ഇല്ലെന്നും വിചാരണ ചെയ്യുന്ന വിവരം ഇന്ത്യൻ ഹൈക്കമീഷണറെ പാക്കിസ്ഥാൻ അറിയിച്ചില്ലെന്നും ഇന്ത്യ പ്രസ്താവിച്ചിരുന്നു.

ഇന്ത്യൻ ചാരനെന്നു ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാധവിന്റെ വധശിക്ഷ അന്താരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.

പാക്കിസ്ഥാനെതിരെ ചാരവൃത്തി നടത്തിയെന്നും ഗൂഡാലോചനയിൽ ഏർപ്പെട്ടെന്നും കുറ്റം ചുമത്തി കഴിഞ്ഞ മാസമാണ് പാകിസ്ഥാൻ സൈനിക കോടതി കുൽഭൂഷന് വധശിക്ഷ വിധിച്ചത്. എന്നാൽ കുൽഭൂഷനെതിരെ ചുമത്തിയ കുറ്റങ്ങളിൽ തെളിവുകൾ ഇല്ലെന്നും വിചാരണ ചെയ്യുന്ന വിവരം ഇന്ത്യൻ ഹൈക്കമീഷണറെ പാക്കിസ്ഥാൻ അറിയിച്ചില്ലെന്നും ഇന്ത്യ പ്രസ്താവിച്ചിരുന്നു.

ഇന്ത്യ നൽകിയ അപ്പീൽ പരിഗണിച്ചാണ് അന്താരാഷ്‌ട്ര കോടതിയുടെ നടപടി. വധശിക്ഷ താല്‍ക്കാലികമായി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കത്തയച്ചിട്ടുണ്ട്.