കശ്മീരില്‍ ബാങ്ക് വാഹനത്തിനു നേരെ ഭീകരാക്രമണം: രണ്ട് ജീവനക്കാരും നാല് പൊലീസുകാരും കൊല്ലപ്പെട്ടു

കൊല നടത്തിയ ശേഷം ഭീകരര്‍ വാഹനത്തിലുണ്ടായിരുന്ന 50 ലക്ഷം രൂപയുമായി കടന്നുകളഞ്ഞതായി റിപ്പോര്‍ട്ടുകള്‍

കശ്മീരില്‍ ബാങ്ക് വാഹനത്തിനു നേരെ ഭീകരാക്രമണം: രണ്ട് ജീവനക്കാരും നാല് പൊലീസുകാരും കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ബാങ്കിന്റെ വാഹനത്തിനു നേരെ ഭീകരര്‍ നടത്തിയ വെടിവെയ്പില്‍ രണ്ട് ജീവനക്കാരും നാല് പൊലീസുകാരും കൊല്ലപ്പെട്ടു. കശ്മീരിലെ കുല്‍ഗാമില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വാഹനം തടഞ്ഞുനിര്‍ത്തി അതിലുണ്ടായിരുന്നവരെ വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

കൊല നടത്തിയ ശേഷം ഭീകരര്‍ വാഹനത്തിലുണ്ടായിരുന്ന 50 ലക്ഷം രൂപയുമായി കടന്നുകളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസുകാര്‍ ഉപയോഗിച്ചിരുന്ന നാല് റൈഫിളുകളും സംഘം തട്ടിയെടുത്തതായി റിപ്പോര്‍ട്ട് പറയുന്നു. ഏത് ബാങ്കിന്റെ വാഹനത്തിനു നേരെയാണ് അക്രമണം നടന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.