മൊബൈൽ കോൾ നിരക്കുകൾ കുത്തനെ കുറയ്ക്കാൻ ട്രായ്; നീക്കത്തിനു പിന്നിൽ ജിയോയുടെ കടന്നുവരവ്

ജിയോയുടെ കടന്നുവരവാണ് ട്രായുടെ ഈ തീരുമാനത്തിനു പിന്നിൽ. ഏത് നെറ്റ്വർക്കിലേക്കും സൗജന്യ വോയ്സ് കോളുകളാണ് ജിയോ ഉപഭോക്താക്കൾക്ക് നൽകുന്നത്.

മൊബൈൽ കോൾ നിരക്കുകൾ കുത്തനെ കുറയ്ക്കാൻ ട്രായ്; നീക്കത്തിനു പിന്നിൽ ജിയോയുടെ കടന്നുവരവ്

രാജ്യത്തെ മൊബൈൽ കോൾ ചാർജുകൾ കുത്തനെ കുറയ്ക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) തയ്യാറെടുക്കുന്നു. ഒരു നെറ്റ്വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന ഇന്റർ കണക്ട് യൂസേജ് ചാർജ് (ഐയുസി) ആണ് ട്രായ് കുറയ്ക്കാൻ ഒരുങ്ങുന്നത്. ഇതോടെ രാജ്യത്തെ മൊബൈൽ കോൾ ചാർജുകൾ കുത്തനെ കുറയും.

നിലവിൽ മിനിറ്റിന് 14 പൈസയാണ് ഐയുസി ചാർജായി ഉപഭോക്താക്കൾ നൽകുന്നത്. ഇത് 10 പൈസയിൽ താഴെയാക്കാനാണ് ട്രായ് ആലോചിക്കുന്നത്.

രാജ്യത്തെ മുൻനിര മൊബൈൽ സേവന ദാതാവായ എയർടെൽ കഴിഞ്ഞവർഷം ഐയുസി ഇനത്തിൽ നേടിയത് 10,279 കോടി രൂപയാണ്. ഈ ഇനത്തിൽ കൂടുതൽ തുക ഉപഭോക്താവിൽ നിന്ന് ഈടാക്കണമെന്ന് എയർടെൽ ട്രായ് ചെയർമാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എയർടെലിന്റെ ആവശ്യം ട്രായ് അംഗീകരിച്ചേക്കില്ല.

റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്നുവരവാണ് ട്രായുടെ ഈ തീരുമാനത്തിനു പിന്നിൽ. ഏത് നെറ്റ്വർക്കിലേക്കും സൗജന്യ വോയ്സ് കോളുകളാണ് ജിയോ ഉപഭോക്താക്കൾക്ക് നൽകുന്നത്. വോയ്സ് ഓവർ എൽടിഇ അഥവാ വോൾട്ടി എന്ന നാലാം തലമുറ മൊബൈൽ സേവനം ഉപയോഗിച്ചാണ് ജിയോ ഈ സേവനം നൽകുന്നത്. ഇതോടെയാണ് ഐയുസി നിരക്കുകൾ കുറയ്ക്കാൻ ട്രായ് തയ്യാറായത്.

Read More >>