തെലങ്കാന മന്ത്രി കെ ടി രാമറാവു ഐസ്‌ക്രീം വിറ്റ് മണിക്കൂറുകള്‍ കൊണ്ട് നേടിയത് 7.5 ലക്ഷം

തെലങ്കാന രാഷ്ട്ര സമിതിയുടെ പ്ലീനറി യോഗത്തിനായി ഫണ്ട് ശേഖരിക്കാനാണ് രാമറാവു വെള്ളിയാഴ്ച ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ വേഷത്തിലെത്തിയത്

തെലങ്കാന മന്ത്രി കെ ടി രാമറാവു ഐസ്‌ക്രീം വിറ്റ് മണിക്കൂറുകള്‍ കൊണ്ട് നേടിയത് 7.5 ലക്ഷം

.പാര്‍ട്ടി ഫണ്ട് ശേഖരണത്തിനായി വ്യാപാരിയുടെ വേഷത്തില്‍ ഐസ്‌ക്രീമും പഴങ്ങളും വിറ്റ് തെലങ്കാന മന്ത്രി കെ ടി രാമറാവു മണിക്കൂറുകള്‍ കൊണ്ട് നേടിയത് 7.5 ലക്ഷം രൂപ. തെലങ്കാന രാഷ്ട്ര സമിതിയുടെ പ്ലീനറി യോഗത്തിനായി ഫണ്ട് ശേഖരിക്കാനാണ് രാമറാവു വെള്ളിയാഴ്ച ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ വേഷത്തിലെത്തിയത്. വിവര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്യുന്ന രാമറാവു കുതുബുല്ലപൂര്‍ എന്ന സ്ഥലത്താണ് ഐസ്‌ക്രീം വില്‍പ്പന നടത്തിയത്.

തെലങ്കാന രാഷ്ട്രസമിതി എംപി മല്ല റെഡ്ഡി 5 ലക്ഷം രൂപയുടെ ഐസ്‌ക്രീം വാങ്ങി. മറ്റൊരു പാര്‍ട്ടി നേതാവായ ശ്രീനിവാസ് റെഡ്ഡി ഒരു ലക്ഷം രൂപയുടെ ഐസ്‌ക്രീം വാങ്ങി. പഴം വില്‍പ്പനയിലൂടെ രാമറാവു 1.30 ലക്ഷം രൂപയുണ്ടാക്കി. ഐസ്‌ക്രീമും പഴങ്ങളും വില്‍ക്കാന്‍ രാമറാവുവിനൊപ്പം പാര്‍ട്ടി നേതാക്കളും അണികളും സജീവമായി രംഗത്തുണ്ടായിരുന്നു. പാര്‍ട്ടി ഫണ്ട് ശേഖരിക്കുന്നതിനായി ഏപ്രില്‍ 14 മുതല്‍ 20 വരെ 'കൂലി ദിവസങ്ങള്‍' ആയി ആചരിക്കുമെന്ന് രാമറാവു പറഞ്ഞു. ഈ ദിവസങ്ങളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കച്ചവടക്കാരുടെ വേഷത്തിലെത്താനാണ് തീരുമാനം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുറഞ്ഞത് രണ്ട് ദിവസം വ്യാപാരികളുടെ വേഷത്തിലെത്തും.