ഐസിയുവിലെ രോഗിയെ ആശുപത്രി ജീവനക്കാരൻ ഉൾപ്പെടെ അഞ്ചു പേർ ചേർന്ന് കൂട്ട ബലാത്സംഗംചെയ്തു; ഒരാൾ അറസ്റ്റിൽ

ബലം പ്രയോഗിച്ച് അവർ എന്തോ ഇഞ്ചക്ഷൻ നൽകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി എതിർത്തു. തുടർന്ന് സംഘം പെൺകുട്ടിയുടെ കൈകൾ ബന്ധിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ഐസിയുവിലെ രോഗിയെ ആശുപത്രി ജീവനക്കാരൻ ഉൾപ്പെടെ അഞ്ചു പേർ ചേർന്ന് കൂട്ട ബലാത്സംഗംചെയ്തു; ഒരാൾ അറസ്റ്റിൽ

ഐസിയുവിൽ പ്രവേശിപ്പിച്ച കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരൻ ഉൾപ്പെടെ അഞ്ചു പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിലായിട്ടുണ്ട്. മറ്റു നാലു പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.

അഞ്ചു ദിവസങ്ങൾക്കു മുൻപ് കുടുംബ ഫാമിൽ പണിയെടുക്കുന്നതിനിടെ സർപ്പദംശനമേറ്റതിനെത്തുടർന്നായിരുന്നു പെൺകുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. രാത്രി ഐസിയുവിൽ ഒറ്റക്കായിരുന്നപ്പോൾ യൂണിഫോം ധരിച്ച ഒരാൾ മറ്റു നാലു പേരോടൊപ്പം അകത്തേക്ക് വന്നുവെന്ന് പരാതിയിൽ പെൺകുട്ടി പറഞ്ഞു. ബലം പ്രയോഗിച്ച് അവർ എന്തോ ഇഞ്ചക്ഷൻ നൽകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി എതിർത്തു. തുടർന്ന് സംഘം പെൺകുട്ടിയുടെ കൈകൾ ബന്ധിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയാണ് സംഭവം ഡോക്ടറെ അറിയിച്ചത്.

Read More >>