ഇന്ത്യൻ ഭാഷകളിൽ ഒന്നാമതാകാന്‍ തമിഴ് വിക്കിപീഡിയ; ഒരുങ്ങിയിറങ്ങി അധ്യാപകർ

തമിഴ് വിക്കീപീഡിയയെ ഒന്നാമതെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ആന്‌റ് ട്രെയിനിംഗും തമിഴ് വിര്‍ച്വല്‍ അക്കാദമിയും ചേര്‍ന്ന് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനമായിട്ടുള്ളത്.

ഇന്ത്യൻ ഭാഷകളിൽ ഒന്നാമതാകാന്‍ തമിഴ് വിക്കിപീഡിയ; ഒരുങ്ങിയിറങ്ങി അധ്യാപകർ

വിക്കീപീഡിയ ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ ഉള്ളത് ഹിന്ദിയിലാണ്. രണ്ടാമതുള്ളത് ദക്ഷിണേന്ത്യന്‍ ഭാഷയായ തമിഴിലും. ഏതാണ്ട് 20,000 ലേഖനങ്ങളുടെ വ്യത്യാസമേയുള്ളൂ രണ്ടും തമ്മില്‍. നിലവില്‍ 99, 9016 ലേഖനങ്ങളാണ് തമിഴ് വിക്കിയിലുള്ളത്.

തമിഴ് വിക്കീപീഡിയയെ ഒന്നാമതെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയാണു തമിഴ്‌നാട് സര്‍ക്കാര്‍. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ആന്‌റ് ട്രെയിനിംഗും തമിഴ് വിര്‍ച്വല്‍ അക്കാദമിയും ചേര്‍ന്ന് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനമായിട്ടുള്ളത്. ഡിസ്ട്രിക് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷനിലേയും സര്‍ക്കാര്‍ സ്‌കൂളുകളിലേയും അറുപതോളം അദ്ധ്യാപകര്‍ക്കാണു പരിശീലനം നല്‍കാന്‍ പോകുന്നത്.

'അവരവരുടെ ജില്ലകളിലെ അറിയപ്പെടാത്തതും ചരിത്രപ്രാധാന്യമുള്ളതുമായ സ്ഥലങ്ങളെപ്പറ്റി അദ്ധ്യാപകര്‍ക്ക് എഴുതാവുന്നതാണ്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, സവിശേഷമായ ആഹാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയെപ്പറ്റിയും എഴുതാം'- സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ആന്‌റ് ട്രെയിനിംഗ് ഡയറക്ടര്‍ ജി അറിവൊലി പറഞ്ഞു.

അദ്ധ്യാപകരോട് യാത്രകള്‍ ചെയ്യാനും പുസ്തകങ്ങള്‍ വായിക്കാനും അദ്ദേഹം ഉപദേശിച്ചു.

അദ്ധ്യാപകര്‍ക്ക് സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റുമെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് റിസര്‍ച്ച് ആന്‌റ് ട്രെയിനിംഗ് ജോയിന്‌റ് ഡയറക്ടര്‍മാരായ പി കുമാറും വി ബാലമുരുകനും അഭിപ്രായപ്പെട്ടു.

പ്രാഥമിക കമ്പ്യൂട്ടര്‍ പരിശീലനവും വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ ചേര്‍ക്കുന്നതിനുമുള്ള പരിശീലനമായിരിക്കും അദ്ധ്യാപകര്‍ക്ക് നല്‍കുക.