തമിഴ്‌നാട്ടില്‍ ഇനി റേഷന്‍ കാര്‍ഡ് ഇല്ല; പകരം സ്മാര്‍ട്ട് കാര്‍ഡ്

ചെന്നൈ ഒഴികെയുള്ള ജില്ലകളിലേയ്ക്കായി 15 ലക്ഷം സ്മാര്‍ട്ട് കാര്‍ഡുകളാണ് വിതരണം ചെയ്യുക. തമിഴകത്തില്‍ 1.89 കോടി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ട്. അതിനുപകരമായിരിക്കും ഡിജിറ്റല്‍ രീതിയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കുക.

തമിഴ്‌നാട്ടില്‍ ഇനി റേഷന്‍ കാര്‍ഡ് ഇല്ല; പകരം സ്മാര്‍ട്ട് കാര്‍ഡ്

തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡിനു പകരം സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിനു ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി എടപ്പാടി പളമിസാമി സ്മാര്‍ട്ട് കാര്‍ഡ് വിതരണം ഉല്‍ഘാടനം ചെയ്യും.

ചെന്നൈ ഒഴികെയുള്ള ജില്ലകളിലേയ്ക്കായി 15 ലക്ഷം സ്മാര്‍ട്ട് കാര്‍ഡുകളാണ് വിതരണം ചെയ്യുക. തമിഴകത്തില്‍ 1.89 കോടി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ട്. അതിനുപകരമായിരിക്കും ഡിജിറ്റല്‍ രീതിയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കുക.

അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തമിഴ്മാട്ടിലെ എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് തമിഴ്‌നാട് ഭക്ഷ്യവകുപ്പ് അറിയിച്ചു. സ്മാര്‍ട്ട് കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ചേര്‍ക്കുന്ന ജോലി 99 ശതമാനവും പൂര്‍ത്തിയായതായി ഭക്ഷ്യവകുപ്പ് മന്ത്രി പ്രദീപ് യാദവ് പറഞ്ഞു. 1.25 കോടി കാര്‍ഡുകളില്‍ കുടുംബാംഗങ്ങളുടെ ആധാര്‍ വിവരങ്ങളും ചേര്‍ത്തുകഴിഞ്ഞു.

പുതിയ സ്മാര്‍ട്ട് കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനും എളുപ്പമാണ്. അതിനായി ഓഫീസുകള്‍ കയറിയിറങ്ങുകയും വേണ്ടന്ന് അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി തിരുത്തലുകള്‍ വരുത്താനുള്ള സൗകര്യം സ്മാര്‍ട്ട് കാര്‍ഡിനുണ്ട്.