കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 25ന് തമിഴ്‌നാട് ബന്ദ്

ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഇന്ന് പാർട്ടി ആസ്ഥാനത്തു വിളിച്ചുചേർത്ത സർവകക്ഷിയോ​ഗത്തിലാണ് ബന്ദ് നടത്താൻ തീരുമാനിച്ചത്. കർഷകൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 25ന് തമിഴ്‌നാട് ബന്ദ്

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് തമിഴ്‌നാട്ടിൽ ബന്ദ്. ഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഇന്ന് പാർട്ടി ആസ്ഥാനത്തു വിളിച്ചുചേർത്ത സർവക​ക്ഷിയോ​ഗത്തിലാണ് ബന്ദ് നടത്താൻ തീരുമാനിച്ചത്.

കർഷകൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

കടുത്ത വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ നടത്തുന്ന സമരത്തിനു നേരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. തമിഴ്‌നാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാ​ഗം കർഷകർ ഡൽഹിയിൽ നടത്തിവരുന്ന സമരം സർക്കാരുകൾ കണ്ടില്ലെന്നു നടക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ജന്തർ മന്ദിറിൽ നടത്തിയ തലയോട്ടി സമരം ദേശീയശ്രദ്ധ നേടിയിട്ടും പ്രധാനമന്ത്രി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കർഷകർ അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിൽ തുണിയുരിഞ്ഞു പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയെ കണ്ടു നിവേദനം നൽകാൻ ആദ്യം അനുമതി നൽകിയെങ്കിലും പിന്നീടു നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഈ സമരം.

കർഷകരുടെ കടങ്ങൾ എഴുതിതള്ളുക, ഓരോ കർഷക കുടുംബങ്ങൾക്കും 15 ലക്ഷം രൂപ ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്നത്.

Story by