തമിഴ് മാധ്യമപ്രവര്‍ത്തകനും നര്‍മ്മ സാഹിത്യകാരനുമായ ജാ രാ സുന്ദരേശന്‍ നിര്യാതനായി

അനവധി തൂലികാ നാമങ്ങള്‍ ഉപയോഗിച്ചിരുന്ന എഴുത്തുകാരനായിരുന്നു സുന്ദരേശന്‍. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കഥാപാത്രങ്ങളായിരുന്നു അപ്പുസ്വാമി, സീതപാട്ടി എന്നിവര്‍.

തമിഴ് മാധ്യമപ്രവര്‍ത്തകനും നര്‍മ്മ സാഹിത്യകാരനുമായ ജാ രാ സുന്ദരേശന്‍ നിര്യാതനായി

തമിഴ് മാധ്യമരംഗത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നര്‍മ്മസാഹിത്യകാരനുമായ ജാ രാ സുന്ദരേശന്‍ (87) വ്യാഴാഴ്ച നിര്യാതനായി. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഭാര്യയും മൂന്നു മക്കളുമുണ്ട്. ആയിരം ചെറുകഥകളും രണ്ടു ഡസന്‍ നോവലുകളും എഴുതിയിട്ടുണ്ട്.

1953 ല്‍ 1990 വരെ കുമുദം വാരികയില്‍ ജോലി ചെയ്തിട്ടുണ്ട്. 1930 ല്‍ സേലം ജില്ലയിലെ ജലകന്തപുരം എന്ന സ്ഥലത്ത് ജനിച്ചു. കുമുദം വാരികയുടെ എഡിറ്റോറിയല്‍ ഡസ്‌കില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച സുന്ദേരേശന്‍ അസിസ്റ്റന്റ് എഡിറ്ററായും ഡപ്യൂട്ടി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് മുമ്പ് തമിഴ് വാരികയായ കല്‍ക്കണ്ടത്തിലും കുറച്ചു കാലം ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അനവധി തൂലികാ നാമങ്ങള്‍ ഉപയോഗിച്ചിരുന്ന എഴുത്തുകാരനായിരുന്നു സുന്ദരേശന്‍. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കഥാപാത്രങ്ങളായിരുന്നു അപ്പുസ്വാമി, സീതപാട്ടി എന്നിവര്‍. ഭഗവദ് ഗീതയെക്കുറിച്ച് സുന്ദരേശന്‍ എഴുതിയ വ്യാഖ്യാനം സാധാരണക്കാര്‍ക്ക് കൂടി വേണ്ടിയുളളതായിരുന്നു. അപ്പുസ്വാമി ഡോട്ട് കോം എന്ന പേരില്‍ ഒരു വെബ്‌സൈറ്റും ആരംഭിച്ചിരുന്നു. ഫേസ്ബുക്കിലും സുന്ദേരേശനെ നിരവധി പേര്‍ ഫോളെ ചെയ്തിരുന്നതായി മകന്‍ എസ് യോഗേശ്വര്‍ വെളിപ്പെടുത്തി.