സമൂഹമാധ്യമങ്ങളില്‍ നിരീശ്വരവാദ പോസ്റ്റുകളിട്ട യുവാവിനെ മതമൗലികവാദികള്‍ വെട്ടിക്കൊന്നു

നിരീശ്വരവാദി കൂടിയായിരുന്ന യുവാവ് ഇസ്ലാമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതില്‍ പ്രകോപിതരായാണ് മതമൗലികവാദികള്‍ കൊല നടത്തിയത്.

സമൂഹമാധ്യമങ്ങളില്‍ നിരീശ്വരവാദ പോസ്റ്റുകളിട്ട യുവാവിനെ മതമൗലികവാദികള്‍ വെട്ടിക്കൊന്നു

ഫെയ്‌സ്ബുക്കിലൂടെ നിരീശ്വരവാദം പ്രചരിപ്പിച്ച യുവാവിനെ കോയമ്പത്തൂരില്‍ വെട്ടിക്കൊന്നു. ദക്ഷിണ ഉക്കടം സ്വദേശിയായ എച്ച് ഫാറൂഖ് (31) ആണ് മതമൗലികവാദികളുടെ വെട്ടേറ്റ് മരിച്ചത്. ദ്രാവിഡ വിടുതലൈ കഴകം എന്ന സംഘടനയില്‍ അംഗമായ ഫാറൂഖ് വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ കൂടി സജീവമായി നിരീശ്വരവാദം പ്രചരിപ്പിച്ചിരുന്നു.

നിരീശ്വരവാദി കൂടിയായിരുന്ന യുവാവ് ഇസ്ലാമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതില്‍ പ്രകോപിതരായാണ് മതമൗലികവാദികള്‍ കൊല നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്‍സാദ് (30) എന്നയാള്‍ കോടതിയില്‍ കീഴടങ്ങി. ഫാറൂഖിന്റെ മുസ്ലീംവിരുദ്ധ പ്രസ്താവനകള്‍ പലരേയും പ്രകോപിപ്പിച്ചതാകാം കൊലപാതകത്തിന് കാരണമായതെന്ന് കോയമ്പത്തൂര്‍ ഡി സി പി പറഞ്ഞു.