എടപ്പാടി ചർച്ചയ്ക്കെത്തി; തമിഴ്‌നാട് കര്‍ഷകരുടെ സമരം പിന്‍വലിക്കുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് സൂചന

ഡൽഹിയിൽ മുഖ്യമന്ത്രമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ള തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കർഷകരുമായി ചർച്ച നടത്തി. പ്രധാനമന്ത്രിയെ കണ്ട് ആവശ്യങ്ങൾ അറിയിക്കാം എന്ന് പളനിസാമി പറഞ്ഞു. സമരം പിൻവലിക്കുന്ന കാര്യം ഇന്ന് വൈകുന്നേരം തീരുമാനിക്കും എന്ന് അയ്യാക്കണ്ണ് അറിയിച്ചു.

എടപ്പാടി ചർച്ചയ്ക്കെത്തി; തമിഴ്‌നാട് കര്‍ഷകരുടെ സമരം പിന്‍വലിക്കുന്ന കാര്യം ഇന്ന് തീരുമാനിക്കുമെന്ന് സൂചന

ഡല്‍ഹി ജന്തര്‍ മന്ദിറില്‍ തമിഴ്‌നാട് കര്‍ഷകര്‍ നടത്തി വരുന്ന സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് ഇന്നു വൈകുന്നേരം തീരുമാനം ഉണ്ടാകുമെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്ന് വൈകുന്നേരം തീരുമാനം എടുക്കുമെന്ന് സമരം നയിക്കുന്ന അയ്യാക്കണ്ണ് പറഞ്ഞത്.

വരള്‍ച്ച കാരണം കൃഷി നശിച്ച കര്‍ഷകുരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കാവേരി മാനേജ്മെന്‌റ് ബോര്‍ഡ് നിയമനം തുടങ്ങിയ വിഷയങ്ങളാണ് സമരക്കാര്‍ തീര്‍പ്പു കല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 39 ദിവസങ്ങളായി കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുകയാണ്.

എല്ലാ സംസ്ഥാനമുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന നിധി ആയോഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എടപ്പാടി പളനിസാമിയും ഡൽഹിയിൽ എത്തിയിട്ടുണ്ട്. സമ്മേളനത്തിനു മുമ്പ് അദ്ദേഹം സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്തിരുന്നു. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പു കൊടുത്തതായി അറിയുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുമെന്നും പളനിസാമി പറഞ്ഞു.

വരള്‍ച്ചാനിവാരണ പായ്‌ക്കേജിലേയ്ക്കായി 40, 000 കോടി രൂപയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ലോണുകള്‍ എഴുതിത്തള്ളുക, കാവേരി മാനേജ്‌മെന്‌റ് ബോര്‍ഡ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉണ്ട്.

കഴിഞ്ഞ 39 ദിവസങ്ങളായി വ്യത്യസ്തങ്ങളായ സമരമുറകളാണ് കര്‍ഷകര്‍ പ്രയോഗിച്ചു വരുന്നത്. തല മൊട്ടയടിക്കുക, മീശ പകുതി വടിയ്ക്കുക, എലിയേയും പാമ്പിനേയും കടിച്ചു പിടിയ്ക്കുക, പ്രതീകാത്മക ശവസംസ്‌കാരം നടത്തുക, മൂത്രം കുടിയ്ക്കുക തുടങ്ങി അവര്‍ സമരത്തിന്‌റെ പല വഴികളും പുറത്തെടുത്തു.

മഴയില്‍ 60 ശതമാനം കുറവുണ്ടായതിനാല്‍ തമിഴ്‌നാട് 140 വര്‍ഷക്കാലത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് അനുഭവിച്ചത്.