പ്രശ്‍നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി; തമിഴ് നാട് കർഷകരുടെ ഡൽഹി സമരം താൽക്കാലികമായി നിർത്തിവച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്തറില്‍ തമിഴ്‌നാട് കര്‍ഷകര്‍ നടത്തി വരുന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. കഴിഞ്ഞ 41 ദിവസങ്ങളായി നടത്തി വരുന്ന സമരം മെയ് 25 വരെ നിര്‍ത്തി വയ്ക്കുന്നതായി സമരസമിതി നേതാവ് അയ്യാക്കണ്ണാണ് അറിയിച്ചത്.മുഖ്യമന്ത്രി ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പ് തന്നിട്ടുണ്ട് - അയ്യാകണ്ണ് പറഞ്ഞു.

പ്രശ്‍നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി; തമിഴ് നാട് കർഷകരുടെ ഡൽഹി സമരം താൽക്കാലികമായി നിർത്തിവച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്തറില്‍ തമിഴ്‌നാട് കര്‍ഷകര്‍ നടത്തി വരുന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. മെയ് 25 വരെയാണ് സമരം നിര്‍ത്തി വച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ നടന്ന നിധി ആയോഗ് മീറ്റിംഗില്‍ പങ്കെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സര്‍ക്കാരിന്‌റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി പിന്‍വക്കാൻ സമരസമിതി തീരുമാനിച്ചത്.

വരള്‍ച്ച കാരണം കൃഷി നശിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, കാവേരി മാനേജ്മെന്‌റ് ബോര്‍ഡ് നിയമനം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ 41 ദിവസങ്ങളായി നടത്തി വരുന്ന സമരം മെയ് 25 വരെ നിര്‍ത്തി വയ്ക്കുന്നതായി സമരസമിതി നേതാവ് അയ്യാക്കണ്ണാണ് അറിയിച്ചത്. മുഖ്യമന്ത്രി ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പ് തന്നിട്ടുണ്ട് എന്നും അയ്യാകണ്ണ് പറഞ്ഞു.

സമയബന്ധിതമായി ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കിൽ മെയ് 25 മുതല്‍ സമരം പുനരാരംഭിക്കും എന്നും അയ്യാക്കണ്ണ് അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ സര്‍ക്കാരിനു ഒരു മാസത്തെ സമയമാണ്സമരസമിതി നല്‍കിയിട്ടുള്ളത്.

Read More >>