സിന്ധുനദീജല കരാര്‍; ഇന്ത്യ-പാക്‌ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

കിഷന്‍ഗംഗ ആന്റ് ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്...

സിന്ധുനദീജല കരാര്‍; ഇന്ത്യ-പാക്‌ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

വാഷിങ്ടണില്‍ രണ്ടു ദിവസമായി നടന്നു വരുന്ന സിന്ധുനദീ ജല കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. ലോക ബാങ്ക് ആസ്ഥാനത്ത് ആയിരുന്നു ചര്‍ച്ച നടത്തിയത്. എന്നാല്‍ പ്രശ്‌നങ്ങള്‍ സൗഹൃദപൂര്‍വ്വം പരിഹരിക്കുമെന്ന് ഇരുരാജ്യങ്ങളും ഉറപ്പു നല്‍കിയതായി ലോക ബാങ്ക് വ്യക്തമാക്കി.

കരാര്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല എങ്കിലും ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ന്നും ശ്രമിക്കുമെന്ന് ലോകബാങ്ക് പ്രസ്താവനയില്‍ പറയുന്നു. കരാര്‍ സംരക്ഷിക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ചര്‍ച്ചകള്‍. ഇതിനെ ലോകബാങ്ക് അഭിനന്ദിച്ചു.

സിന്ദുനദീജല കരാറിനുള്ളില്‍ വരുന്ന കിഷന്‍ഗംഗ ആന്റ് ഹൈഡ്രോഇലക്ട്രിക് പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ഝലം നദിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന പവര്‍ പ്ലാന്‍റ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പുതിയൊരു ജലയുദ്ധത്തിന് വഴിവെക്കാന്‍ സാധ്യതയുണ്ട്. 1960ലാണ് സിന്ധുനദീ ജല കരാറില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പു വച്ചത്.


Read More >>