സ്വച്ഛ് ഭാരത് മിഷന്‍: കണക്കില്ലാതെ പോയ രണ്ടര വര്‍ഷങ്ങള്‍

സ്വച്ഛ് ഭാരത് മിഷന്‍-ഗ്രാമീണ്‍ അനുശാസിക്കുന്നതനുസരിച്ചു രാജ്യം മുഴുവനും എല്ലാ വര്‍ഷവും ഗ്രാമീണ മേഖലയിലെ ശുചിത്വ പുരോഗതി സ്വതന്ത്രമായ മൂന്നാമതൊരു പാര്‍ട്ടി പരിശോധിക്കേണ്ടതാണ്. അങ്ങിനെയൊരു പരിശോധന ഇതുവരെ നടന്നിട്ടില്ല. ലോകബാങ്ക് തരാമെന്നേറ്റിരുന്ന തുകയുടെ ആദ്യത്തെ ഗഡു 5016 ജൂലൈയില്‍ കിട്ടേണ്ടതാണ്. പക്ഷേ, വേള്‍ഡ് ബാങ്കിന്‌റെ നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്തതു കാരണം തടഞ്ഞു വച്ചിരിക്കുകയാണ്.

സ്വച്ഛ് ഭാരത് മിഷന്‍: കണക്കില്ലാതെ പോയ രണ്ടര വര്‍ഷങ്ങള്‍

വമ്പൻ പദ്ധതിയെന്ന രീതിയിൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന മോദിയുടെ സ്വച്ഛ് ഭാരത് അഭിയാൻ മൊത്തത്തിലൊരു ഓളമുണ്ടാക്കിയെങ്കിലും രാജ്യത്തെ 36.02 ശതമാനം വീടുകളിലും കക്കൂസ് സൗകര്യം എത്തിയിട്ടില്ലെന്നു റിപ്പോർട്ട്.

കക്കൂസ് സൗകര്യം 2014 ലെ 41.93 ശതമാനത്തില്‍ നിന്നും 2017 ആയപ്പോള്‍ 63.98 ശതമാനം എന്ന നിരക്കില്‍ ഉയര്‍ന്നിട്ടുണ്ട്. ഹിമാചല്‍ പ്രദേശ്, സിക്കിം, കേരളം എന്നീ സംസ്ഥാനങ്ങള്‍ 100 ശതമാനം തുറന്ന സ്ഥലത്തെ വിസര്‍ജന മുക്തമായ സംസ്ഥാനങ്ങളായി. എന്തായാലും സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍ മൂന്നാമതൊരു കക്ഷിയുടെ പരിശോധനയില്ലാത്തതാണ്. അതിനാൽ വേള്‍ഡ് ബാങ്ക് കൊടുക്കാമെന്നേറ്റിട്ടുള്ള 1.5 ലക്ഷം കോടി ഡോളര്‍ തടഞ്ഞുവച്ചിരിക്കുകയാണ്.

സ്വച്ഛ് ഭാരത് മിഷന്‍-ഗ്രാമീണ്‍ അനുശാസിക്കുന്നതനുസരിച്ചു രാജ്യം മുഴുവനും എല്ലാ വര്‍ഷവും ഗ്രാമീണ മേഖലയിലെ ശുചിത്വ പുരോഗതി സ്വതന്ത്രമായ മൂന്നാമതൊരു പാര്‍ട്ടി പരിശോധിക്കേണ്ടതാണ്. അങ്ങനെയൊരു പരിശോധന ഇതുവരെ നടന്നിട്ടില്ല. ലോകബാങ്ക് തരാമെന്നേറ്റിരുന്ന തുകയുടെ ആദ്യത്തെ ഗഡു 2016 ജൂലൈയില്‍ കിട്ടേണ്ടതാണ്. പക്ഷേ, വേള്‍ഡ് ബാങ്കിന്റെ നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്തതു കാരണം ലഭ്യമായിട്ടില്ല.

അതുകൊണ്ടുതന്നെ പദ്ധതി താരതമ്യേന അതൃപ്തികരമാണെന്നാണ് അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്. 2014 മുതല്‍, 40 ദശലക്ഷം ഗാര്‍ഹിക ശൗചാലയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 2014 മെയ് 1-27 വരെ രാജ്യമൊട്ടാകെ 4,89,710 വീടുകളില്‍ കക്കൂസുകള്‍ നിർമിച്ചിട്ടുണ്ട് എന്നാണു മെയ് 22 ന് സ്വച്ഛ് ഭാരത് മിഷന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. പ്രതിദിനം ശരാശരി 25,000 കക്കൂസുകള്‍ നിര്‍മിക്കപ്പെടുന്നു.

ഗ്രാമപഞ്ചായത്തുകളില്‍ 1,93,081 ഗ്രാമങ്ങള്‍ തുറന്നസ്ഥലത്തെ വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ 83.9 ശതമാനം ഗ്രാമങ്ങളും പരിശോധിച്ചിട്ടില്ലെന്നാണു കുടിവെള്ള ശുചിത്വ മന്ത്രാലയം അറിയിക്കുന്നത്. വിസര്‍ജന മാലിന്യം തുറന്ന സ്ഥലങ്ങളില്‍ കണ്ടില്ലെങ്കില്‍ തുറന്ന സ്ഥലത്തെ വിസര്‍ജന മുക്തമായി പ്രഖ്യാപിക്കുന്നതാണു രീതി. ഭൂഗര്‍ഭജലവും മറ്റു ജലസ്രോതസ്സുകളും മലിനമാകാത്ത വിധം ശൗചാലയങ്ങള്‍ വീടുകളില്‍ ഉണ്ടാകുകയും വേണം.

സാധാരണ ഗ്രാമപഞ്ചായത്താണു തുറന്ന സ്ഥലത്തെ വിസര്‍ജന മുക്തമായി പ്രഖ്യാപിക്കാറുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യത്തെ പരിശോധന മൂന്നു മാസങ്ങള്‍ക്കകവും രണ്ടാമത്തേത് ആറു മാസങ്ങള്‍ക്കകവും നടത്തേണ്ടതാണ്.

2016 ലെ കണക്കു പ്രകാരം ഗ്രാമീണ മേഖലയിലെ 36.7 ശതമാനം വീടുകളും നഗരമേഖലയിലെ 70.3 ശതമാനം വീടുകളും ശൗചാലയസൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. തുറന്നസ്ഥലത്തു വിസര്‍ജനം നടത്തുന്നവരില്‍ 47 ശതമാനവും പറയുന്നത് അത് അവര്‍ക്കു ആഹ്ലാദകരവും സൗകര്യപ്രദവും ആണെന്നാണ്. 2014 ല്‍ അഞ്ചു സംസ്ഥാനങ്ങളിലായി 3,200 വീടുകളില്‍ നടത്തിയ സര്‍വേ പറയുന്നതാണിത്. കക്കൂസുള്ള വീടുകളില്‍ 40 ശതമാനത്തിലും തുറന്ന സ്ഥലത്തു വിസര്‍ജിക്കുന്ന ഒരു കുടുംബാംഗമെങ്കിലും ഉണ്ട്.

തുറന്ന സ്ഥലത്തെ വിസര്‍ജനം അയിത്തവും ശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പഠനമുണ്ട്. മാത്രമല്ല, പുരുഷന്മാര്‍ക്കിടയില്‍, പ്രത്യേകിച്ചും വീടുകളിലെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കിടയില്‍, തുറന്ന സ്ഥലത്തെ വിസര്‍ജനം കരുത്തും പരിശുദ്ധിയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന ധാരണയുമുണ്ട്.

സ്വച്ഛ് ഭാരത് മിഷന്റെ ലക്ഷ്യം നിലവിലെ രീതികൾ മാറ്റുന്നതായതിനാൽ അനുവദിച്ചിട്ടുള്ള തുകയുടെ എട്ടു ശതമാനം വിവരകൈമാറ്റം, വിദ്യാഭ്യാസം, ആശയവിനിമയം എന്നിവയ്ക്കായി മാറ്റിവയ്ക്കണമെന്നാണു ചട്ടം. എന്നാല്‍ തുകയുടെ 98 ശതമാനവും ഉപയോഗിച്ചതു കക്കൂസ് നിര്‍മാണത്തിനാണ്. അതേസമയം, കണക്കിലെ വൈരുധ്യങ്ങളും അജ്ഞാത ഉപയോക്താക്കളും എണ്ണപ്പെടാതെ പോകുന്ന വീടുകളുമെല്ലാം കൃത്യമായ വിവരം ലഭിക്കാന്‍ തടസ്സമുണ്ടാക്കുന്നുണ്ടു താനും.